കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ്‌ യുടെ കോണ്‍ഗ്രസ്‌ പ്രവേശം ഉടനില്ല

  • By Staff
Google Oneindia Malayalam News

Vijay
ചെന്നൈ: തമിഴ്‌ നടന്‍ വിജയ്‌യുടെ കോണ്‍ഗ്രസ്‌ പ്രവേശനം വൈകുമെന്ന്‌ റിപ്പോര്‍ട്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ തമിഴ്‌നാട്‌ സന്ദര്‍ശന വേളയില്‍ വിജയ്‌ യുടെ കോണ്‍ഗ്രസ്‌ പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു സൂചനകള്‍.

എന്നാല്‍ രാഹുലിന്റെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനിടയില്‍ ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടാകില്ലെന്നാണ്‌ അറിയുന്നത്‌. ഓഗസ്‌റ്റില്‍ ദില്ലിയിലെത്തി രാഹുലുമായി വിജയ്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കാര്യം വിജയ്‌ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

ഇതോടെയാണ്‌ വിജയ്‌ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്‌. എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലം അദ്ദേഹം സിനിമയില്‍ത്തന്നെ ശ്രദ്ധിക്കുകയാണെന്നും രാഷ്ട്രീയപ്രവേശനം തല്‍ക്കാമില്ലെന്നുമാണ്‌ വിജയ്‌യുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്‌.

അടുത്തിടെ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ മൂന്നു ചിത്രങ്ങളും കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കിയിരുന്നു. അതിനാല്‍ ചലച്ചിത്രഭാവി മെച്ചപ്പെടുത്തലിനാണത്രേ വിജയ്‌ ഊന്നല്‍ നല്‍കുന്നത്‌. അതേസമയം ഭരണകക്ഷിയായ ഡിഎംകെ ഉയര്‍ത്തിയ ഭീഷണിയാണ്‌ വിജയ്‌ യുടെ രാഷ്ട്രീയ പ്രവേശനത്തിന്‌ തടസ്സം നില്‍ക്കുന്നതെന്നും വാര്‍ത്തകളുണ്ട്‌.

തമിഴ് നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരക്കുട്ടി കൂടിയായ ഉദയനിധി സ്റ്റാലിനാണ് വിജയുടെ പുതിയ ചിത്രം വേട്ടൈക്കാരന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരാനാണ് പദ്ധതിയെങ്കില്‍ ചിത്രത്തിന്റെ വിതരണത്തിന് പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന ഭീതിയും വിജയ് യെ അലട്ടുന്നുണ്ട്.

താരത്തിന്റെ പിതാവ് ചന്ദ്രശേഖറിനെ കണ്ട ഡിഎംകെ അനുകൂല നിര്‍മാതാവ് രാഷ്ട്രീയ ഭാവി നോക്കിയാല്‍ വിജയ് ചിത്രങ്ങള്‍ക്ക് ഭാവിയില്‍ തിയറ്ററുകള്‍ ലഭിക്കില്ലെന്ന ഭീഷണി മുഴക്കിയതായും സൂചനയുണ്ട്.

ജനങ്ങളെ സേവിക്കാന്‍ ഒരുക്കമാണെന്ന്‌ പ്രഖ്യാപിച്ച വിജയ്‌ കഴിഞ്ഞ ജന്മദിനത്തിലാണ്‌ പുതുക്കോട്ടയില്‍ നടന്ന ഒരു ചടങ്ങില്‍ വിജയ്‌ മക്കള്‍ ഇയക്കം എന്ന സംഘടനക്ക്‌ രൂപം നല്‍കിയത്‌.

സാമൂഹിക സേവനത്തിലൂടെ പതുക്കെ ഈ സംഘടനയെ രാഷ്ട്രീയ സംഘടനയാക്കി മാറ്റുകയെന്നതായിരുന്നു വിജയ്‌ യുടെ ആദ്യ ലക്ഷ്യം. എന്നാല്‍ പിന്നീട്‌ ഇദ്ദേഹം കോണ്‍ഗ്രസുമൊത്ത്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X