ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ കൂട്ട അവധിയില്‍

മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ജയ്‌പൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും 645 പൈലറ്റുമാരാണ് കൂട്ട അവധിയെടുത്തിരിക്കുന്നത്. എല്ലാവരും മെഡിക്കല്‍ അവധിയാണ് എടുത്തിരിക്കുന്നത്‌്.
രണ്ട് ജീവനക്കാരെ അച്ചടക്കനടപടിയുടെ ഭാഗമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പൈലറ്റുമാര്‍ കൂട്ടഅവധിയെടുത്തിരിക്കുന്നത്.
മുംബൈയില്‍ നിന്നും രാവിലെ പുറപ്പെടേണ്ട ഏഴ് വിമാനങ്ങളും ദില്ലിയില്‍ നിന്നും പുറപ്പെടേണ്ട ഒന്‍പത് വിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലവിമാനത്താവളങ്ങളിലും യാത്രക്കാര്‍ കുടുങ്ങിയിരിക്കുകയാണ്.
പൈലറ്റുമാരുടെ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിനാണ് അധികൃതര്‍ രണ്ടുപേരെ പിരിച്ചുവിട്ടത്. പൈലറ്റുമാരെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സഹപൈലറ്റുമാര്‍ സമരം നടത്തിയിരുന്നു.
എന്നാല്‍ തിങ്കളാഴ്‌ച രാത്രി സമരം പിന്‍വലിച്ച പൈലറ്റുമാര്‍ കൂട്ടത്തോടെ മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനം ഏതാണ്ട് സ്‌തംഭിച്ച നിലയിലാണ്.
മറ്റു ജീവനക്കാരും പൈലറ്റുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ ആലോചിക്കുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications