കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരും കൃഷ്‌ണയും പഞ്ചനക്ഷത്ര വാസം അവസാനിപ്പിക്കണം

  • By Staff
Google Oneindia Malayalam News

Shashi Taroor
ദില്ലി: വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം അവസാനിപ്പിക്കണമെന്ന്‌ ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി നിര്‍ദ്ദേശിച്ചു.

കേന്ദ്ര മന്ത്രിമാരായി ചുമതലയേറ്റതിന്‌ ശേഷം കഴിഞ്ഞ മൂന്നു മാസമായി തരൂരും കൃഷ്‌ണയും ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്‌ താമസിയ്‌ക്കുന്നത്‌. ഔദ്യോഗിക വസതി തയാറായില്ലെന്ന ന്യായം പറഞ്ഞാണ്‌ ഇരുവരും രാജ്യത്തെ ഏറ്റവും മുന്തിയ ആഡംബര ഹോട്ടലുകളില്‍ താമസിച്ചിരുന്നത്‌. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തയാക്കിയിരുന്നു.

എസ്‌എം കൃഷ്‌ണ ഐടിസി മയൂരയിലും ശശി തരൂര്‍ താജ്‌ മഹലിലുമാണ്‌ താമസിച്ചിരുന്നത്‌. പഞ്ചനക്ഷത്ര സ്യൂട്ടിലെ താമസത്തിന്‌ ചെലവായ തുക സംബന്ധിച്ച്‌ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പ്രതിദിനം ഏകദേശം ഒരു ലക്ഷം രൂപ വാടക വരുന്ന ഐടിസി മയൂരയിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ ജോര്‍ജ്ജ്‌ ബുഷ്‌, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവരൊക്കെ അതിഥികളായി താമസിച്ചിട്ടുണ്ട്‌.

രണ്ടു മന്ത്രിമാരും ഉടന്‍ അവരവരുടെ സംസ്ഥാന ഭവനുകളിലേക്ക്‌ താമസം മാറാനാണ്‌ ധനമന്ത്രി നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്‌. എന്നാല്‍ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ തന്നെ ഹോട്ടല്‍ വാസം മതിയാക്കിയിരുന്നുവെന്ന്‌ ധനമന്ത്രിയുടെ നിര്‍ദ്ദേശത്തോട്‌ പ്രതികരിച്ചു കൊണ്ട്‌ ശശി തരൂര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X