രാമലിംഗരാജുവിന് ഹൃദയാഘാതം
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ മുന്‍മേധാവിബി രാമലിംഗ രാജുവിനെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി വൈകി വേദന അനുഭവപ്പെട്ട രാജുവിനെ ഹൈദരാബാദിലെ നിസാംസ് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(നിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജുവിന് ചെറിയ തോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ചില ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം മുതിര്‍ന്ന ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല.
സത്യം കന്വ്യൂട്ടേഴ്‌സിന്റെ 8000 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് രാമലിംഗരാജുവിനെ അറസ്റ്റുചെയ്‌തത്. ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രാജു തന്നെ വെളിപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരായ സൂര്യനാരായണ രാജു, രാമരാജു എന്നിവരും കേസില്‍ പ്രതികളാണ്.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാമലിംഗ രാജുവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സത്യം കംപ്യൂട്ടര്‍ സര്‍വീസില്‍ ഉദ്ദേശം 7800 കോടി രൂപ വരുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അദ്ദേഹമടക്കം ഏഴു പേരെ ചഞ്ചല്‍ഗുഡ ജയിലിലാക്കിയിരുന്നത്.
ഹെപ്പറ്റിറ്റിസ് ബി രോഗബാധിതനായ രാജു അതിനുള്ള ചികിത്സ തേടിയിരുന്നു. ഇക്കഴഞ്ഞ ജനുവരി ഏഴിനാണ് സത്യം കംപ്യൂട്ടര്‍ സര്‍വീസസ് നടത്തിയ ക്രമക്കേടുകള്‍ വെളിപ്പെടുത്തി രാജു രാജ്യത്തെ സാമ്പത്തികമേഖലയെ ഞെട്ടിച്ചത്.












Click it and Unblock the Notifications