പോള്‍ വധം: പ്രതിപക്ഷ ബഹളം മൂലം സഭ പിരിഞ്ഞു
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭയുടെ ഹ്രസ്വകാല സമ്മേളനത്തിന്റെ ആദ്യദിനം പരിഞ്ഞു.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാരോപിച്ച് നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചെത്തി നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ച കൂടാതെ രണ്ടു ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്കുവിട്ടുകൊണ്ട് സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭാകവാടത്തിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം ധര്‍ണ നടത്തി.
പ്രതിപക്ഷത്തിനുവേണ്ടി കോണ്‍ഗ്രസ്സിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോള്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനു മുമ്പ് തന്നെ പോളിന് കുത്തേറ്റത് എസ് ആകൃതിയിലുള്ള കത്തികൊണ്ടാണെന്ന് ഐജി വിന്‍സന്‍ എം പോളിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യം പ്രവചിക്കാന്‍ ഐജി ജോത്സ്യം പഠിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്ത കാരി സതീശന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്ത കത്തി ആലപ്പുഴ സിഐ തോമസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരുമ്പുപണിക്കാരായ പ്രസാദും അനിയന് രഞ്ജിത്തുമാണ് നിര്‍മിച്ചത്. സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications