Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: പൊലീസിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം

Paul murder: HC flays Police
കൊച്ചി: പോള്‍ മുത്തൂറ്റ്‌ വധക്കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം. കേസ്‌ അന്വേഷിയ്‌ക്കുന്ന ഘട്ടത്തില്‍ ഐജി വിന്‍സന്‍ എം പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്‌ ശരിയായില്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

പതികളെ മാധ്യമങ്ങളോട്‌ സംസാരിക്കാന്‍ അനുവദിച്ചതും കേസിന്റെ അന്വേഷണഘട്ടത്തില്‍ ഐ ജി വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതും ക്രീഴ്‌വഴക്കങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസിന്റെ പല നടപടികളും ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

പോള്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ ഒന്നാം പ്രതി കാരി സതീശിന്റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ പൊലീസ്‌ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്‌. സിബിഐ അന്വേഷണം നടത്തിയാല്‍ മാത്രമേ യഥാര്‍ഥപ്രതികളെ പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന്‌ കാരി സതീശന്റെ മാതാവ്‌ തിങ്കളാഴ്‌ച നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 15 ലക്ഷം രൂപയ്‌ക്കു വേണ്ടിയാണ് മകന്‍ കൊലപാതകക്കുറ്റം ഏറ്റെടുത്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം നില്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്‌ അനുകൂലമായ തീരുമാനമെടുക്കാനാവില്ല. എന്നാല്‍ കേസിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ ഹര്‍ജി തള്ളാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യമായി വരികയാണെങ്കില്‍ ഹര്‍ജിക്കാര്‍ക്ക്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ്‌ കോടിയേരിയുമായി ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും അടുത്ത ബന്ധമുണ്ടെന്നതിന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടെന്നും കാരി സതീഷിന്റെ മാതാവ്‌ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്‌/

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+