എട്ടാം ക്ലാസുകാരി ജീവനൊടുക്കി
തിരുവനന്തപുരം: അമിത വണ്ണത്തിന്റെ പേരിലുള്ള സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു.
തമ്പാനൂര്‍ എസ്‌എസ് കോവില്‍ റോഡ് ശ്രീലക്ഷ്‌മിയില്‍ അശ്വതി (13)യാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയായ അശ്വതി പഠിയ്‌ക്കാന്‍ ഏറെ മിടുക്കിയായിരുന്നെങ്കിലും അമിതവണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ ഏറെ ദുഖിതയായിരുന്നു.
ഇതിന്റെ മനോവിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്‌തതെന്ന് പിതാവായ റെയില്‍വെ ഉദ്യോഗസ്ഥനായ മനു തമ്പാനൂര്‍ പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications