പൈലറ്റുമാരുടെ സമരം തുടരുന്നു

പൈലറ്റുമാരില്‍ ഭൂരിഭാഗം പേരും ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ജെറ്റ് എയര്‍വേസ് റദ്ദാക്കി. 154 ആഭ്യന്തര സര്‍വീസുകളും, 32 അന്താരാഷ്‌ട്ര സര്‍വീസുകളും ഉള്‍പ്പെടെ 186 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
പൈലറ്റുമാരുടെ സമരം ആഭ്യന്തര വ്യോമയാന ഗാതാഗതത്തെ ഗുരുതരമായി ബാധിക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ എസ്‌മ അടക്കമുളള കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം ആലോചിയ്‌ക്കുന്നുണ്ട്. എസ്‌മ പ്രയോഗിക്കേണ്ടതുണ്ടോ എന്ന് വിശദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. പൈലറ്റുമാര്‍ സമരം നിര്‍ത്തണമെന്ന്
നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് എന്ന പേരില്‍ പൈലറ്റുമാര്‍ പുതിയ യൂണിയന്‍ രൂപീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഈ യൂണിയന്റെ ജനറല്‍ സെക്രട്ടറി സാം തോമസ്, ജോയിന്റ് സെക്രട്ടറി ബലരാമന്‍ എന്നിവരെയാണ് പുറത്താക്കിയത്. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയായിരുന്നു ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് ഈ നടപടി സ്വീകരിച്ചതെന്ന് പൈലറ്റുമാര്‍ ആരോപിച്ചു. പൈലറ്റുമാരുടെ സംഘടന നേതാക്കള്‍ ബുധനാഴ്‌ച ജെറ്റ് എയര്‍വേയ്‌സ് മാനേജരുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications