Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നൂ പ്ലാസ്റ്റിക് നോട്ടുകള്‍

ദില്ലി: മുഷിഞ്ഞ്‌ നിറം മങ്ങിയ കടലാസ്‌ കറന്‍സികള്‍ ഇനി ഓര്‍മ്മയായേക്കും. പണത്തിന്‌ പകരം ക്രെഡിറ്റ്‌-ഡെബിറ്റ്‌ കാര്‍ഡുകളിലൂടെയുള്ള പ്ലാസ്റ്റിക്‌ മണി എന്ന ആശയം ഇന്ന്‌ പരിചിതമാണ്‌. എന്നാല്‍ പണം തന്നെ പ്ലാസ്റ്റിക്‌ ആയാലോ? ഈയൊരു ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌ റിസര്‍വ്‌ ബാങ്ക്‌.

കടലാസ്‌ കറന്‍സികളേക്കാള്‍ നാല്‌ മടങ്ങ്‌ ആയുസ്സുള്ള പോളിമര്‍ കറന്‍സികള്‍ ഇറക്കാനാണ്‌ റിസര്‍വ്‌ ബാങ്ക്‌ ആലോചിയ്‌ക്കുന്നത്‌. ആദ്യഘട്ടത്തില്‍ നൂറു കോടി മൂല്യമുള്ള പത്തു രൂപാ നോട്ടുകളായിരിക്കും ഇറക്കുക. ഇതിനായി ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞതായി ആര്‍ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്‌തമാക്കി.
ശരാശരി ഒരു വര്‍ഷം മാത്രം ആയുസ്സുള്ള പേപ്പര്‍ കറന്‍സികളെ അപേക്ഷിച്ച്‌ 4-5 വര്‍ഷം വരെ കേടു കൂടാതെ പോളിമര്‍ കറന്‍സി നിലനില്‍ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. മുഷിവ്‌ വരാതെ ഏറെ നാള്‍ പുതുമ നിലനില്‍ക്കുമെന്ന ഗുണവും പ്ലാസ്റ്റിക്‌ മണിയ്‌ക്കുണ്ട്‌.

ഇത്തരം കറന്‍സികള്‍ ഇറക്കുന്നതു വഴി ചെലവു കുറയ്‌ക്കാം എന്നൊരു നേട്ടവുമുണ്ട്‌. എളുപ്പത്തില്‍ അനുകരിയ്‌ക്കാനാകാത്തതിനാല്‍ കള്ളനോട്ട്‌ ഇറക്കുന്നതും ബുദ്ധിമുട്ടായിരിക്കും. കള്ളനോട്ട്‌ വ്യാപനം തടയുന്നതിനായി ഓസ്‌ത്രേലിയയാണ്‌ ആദ്യമായി പോളിമര്‍ നോട്ടുകള്‍ ഇറക്കിയത്‌. ഇതിന്‌ പിന്നാലെ ന്യൂസിലാന്‍ഡ്‌, പാപ്പുവ ന്യൂ ഗിനിയ, റൊമാനിയ, ബ്രൂണെ, ബര്‍മുഡ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും പ്ലാസ്റ്റിക്‌ കറന്‍സിയിലേക്ക്‌ മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+