കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ഹൗസില്‍ താമസിയ്‌ക്കാനില്ലെന്ന്‌ തരൂര്‍

  • By Staff
Google Oneindia Malayalam News

Sasi Tharoor
ദില്ലി: മൂന്ന്‌ മാസം നീണ്ട പഞ്ചനക്ഷത്ര ഹോട്ടല്‍ വാസത്തിലൂടെ വിവാദത്തിലകപ്പെട്ട വിദേശകാര്യ വകുപ്പ്‌ മന്ത്രി എസ്‌എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരും തങ്ങളുടെ താമസസ്ഥലങ്ങള്‍ മാറി. ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇരുവരും പഞ്ചനക്ഷത്ര ഹോട്ടല്‍ വാസം മതിയാക്കിയത്‌.

ഇരുവരോടും അവരവരുടെ സംസ്ഥാന ഭവനുകളിലേക്ക്‌ മാറാനാണ്‌ ധനകാര്യ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍ സ്വകാര്യത കുറവാണെന്നും ജിംനേഷ്യമില്ലെന്നുമുള്ള കാരണത്താല്‍ കേരള ഹൗസില്‍ താമസിയ്‌ക്കാന്‍ താത്‌പര്യമില്ലെന്ന്‌ ശശി തരൂര്‍ വ്യക്തമാക്കി. സ്വകാര്യത കുറവാണെന്നതിനാല്‍ തന്നെ സന്ദര്‍ശിയ്‌ക്കുന്നവരെ കേരള ഹൗസില്‍ വെച്ച്‌ സ്വീകരിയ്‌ക്കാന്‍ ബുദ്ധിമുട്ടാണെന്ന്‌ തിരുവനന്തപുരം എംപി പറയുന്നു.
ഹോട്ടല്‍ താമസം തന്റെ കൈയ്യില്‍ നിന്നും പണം മുടക്കിയാണെന്നും രാജ്യത്തെ നികുതിദായകര്‍ ഇതില്‍ വിഷമിയ്‌ക്കേണ്ടതില്ലെന്നും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റായ ട്വിറ്ററിലൂടെ തരൂര്‍ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിമാരായി ചുമതലയേറ്റതിന്‌ ശേഷം തങ്ങള്‍ക്ക്‌ അനുവദിച്ച വസതികളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാലാണ്‌ ഹോട്ടലുകളില്‍ താമസിച്ചതെന്ന്‌ തരൂരും കൃഷ്‌ണയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ വരള്‍ച്ച മൂലം നട്ടംതിരിയുന്ന വേളയില്‍ കോണ്‍ഗ്രസ്‌ നേതാക്കളും മന്ത്രിമാരും ചെലവ്‌ കുറച്ച്‌ ജീവിയ്‌ക്കണമെന്ന്‌ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത്‌ ലംഘിച്ചു കൊണ്ടുള്ള മന്ത്രിമാരുടെ ജീവിതം ദേശീയമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ്‌ ഇരുവരോടും താമസം മാറാന്‍ പ്രണബ്‌ മുഖര്‍ജി നിര്‍ദ്ദേശം നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X