Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമയൂര്‍ കൂട്ടക്കൊല റെജി കുമാര്‍ കുറ്റക്കാരന്‍

Reji Kumar
പാലക്കാട്‌: കേരളത്തെ ഞെട്ടിച്ച പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട്‌ റെജികുമാര്‍ കുറ്റക്കാരനാണെന്ന്‌ പാലക്കാട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കണ്ടെത്തി. ജില്ലാ സെഷന്‍സ്‌ ജഡ്‌ജി ആര്‍ നടരാജനാണ്‌ ഭാര്യയേയും നാലു മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ റെജികുമാര്‍ കുറ്റക്കാരനാണെന്ന്‌ വിധിച്ചത്‌. ഇയാളുടെ ശിക്ഷ അടുത്ത തിങ്കളാഴ്‌ച പ്രഖ്യാപിയ്‌ക്കും.

മറ്റൊരു സ്‌ത്രീക്കൊപ്പം ജീവിയ്‌ക്കാനായി ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക്‌ വധശിക്ഷ തന്നെ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍ വാദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്‌ക്കുള്ള ദിവസങ്ങളില്‍ റെജികുമാര്‍ (40) ഭാര്യ ലിസി (38), മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്‌), അമന്യ (മൂന്ന്‌) എന്നിവരെ കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. കൊലപാതകത്തിന്‌ ശേഷം നാല്‌ പേരുടെയും ജഡങ്ങള്‍ റെജി കുമാര്‍ അടുത്തുള്ള കുറ്റിക്കാട്ടിലും പരിസരത്തുമായി ഉപേക്ഷിച്ചിരുന്നു. ഇതിന്‌ ശേഷം ഒളിവില്‍ പോയ ഇയാളെ ജൂലൈ 27ന്‌ കോട്ടയത്തു നിന്നാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.

ഐപിസി 302-ാം വകുപ്പുപ്രകാരം കൊലപാതകം, 326-ാം വകുപ്പ്‌ ബലാല്‍സംഗം, 201-ാം വകുപ്പനുസരിച്ച്‌ തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ്‌ പ്രതിക്കുമേല്‍ ചുമത്തിയത്‌. മൂത്തമകളായ അമലുവിനെ പ്രതി പലതവണ പീഡിപ്പിച്ചിരുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കേസ്‌ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മറ്റു മൂന്ന്‌ കേസുകളിലാണ്‌ റെജി കുമാര്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+