എസ് കത്തി നിര്‍മാതാവ് മൂന്‍കൂര്‍ ജാമ്യം തേടുന്നു
ആലപ്പുഴ: മുത്തൂറ്റ് പോള്‍ വധക്കേസില്‍ പൊലീസിന് കത്തി് നിര്‍മ്മിച്ചു നല്‍കിയെന്ന് പറയപ്പെടുന്ന ഇരുമ്പുപണിക്കാരന്‍ പ്രസാദ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇയാളുടെ അനുജന്‍ രംഗനും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്താല്‍ പൊലീസ് പീഡിപ്പിക്കാന്‍ സാധ്യതയുളളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന് പ്രസാദിന്റെ അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി അറിയിച്ചു.
എസ് കത്തിയ്‌ക്ക് പിന്നില്‍ പൊലീസാണന്ന് വാര്‍ത്തകള്‍ വന്നയുടനെ പ്രസാദ് മുങ്ങിയിരുന്നു. ഇയാളെ അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശയായിരുന്നു ഫലം. വാര്‍ത്ത പുറത്തായതോടെ പൊലീസ് തന്നെ ഇയാളെ മാറ്റിയതായും സംശയമുയര്‍ന്നിരുന്നു.
ആലയിലെത്തിയ ആളുടെ ആവശ്യപ്രകാരം ഏതാണ്ടു പത്തു സെന്റിമീറ്റര്‍ നീളമുള്ള എസ് ആകൃതിയിലുള്ള കത്തി താനാണു നിര്‍മിച്ചുനല്‍കിയതെന്നായിരുന്നു പ്രസാദിന്റെ വെളിപ്പെടുത്തല്‍. 125 രൂപയാണു പ്രതിഫലം ആവശ്യപ്പെട്ടിരുന്നതെങ്കിലും പണം കിട്ടിയില്ലെന്നും ഇയാള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications