Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: ഒന്നും പറയാനില്ലെന്ന് ഡിജിപി

Jacob Punnoose, DGP
ആലപ്പുഴ: പോള്‍ വധക്കേസില്‍ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളാകുമോ സാക്ഷികളാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറഞ്ഞു.

കേസില്‍ അന്വേഷണം നടക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോള്‍ വധവുമായി ബന്ധപ്പെട്ട്‌ കേരള പൊലീസ്‌ അന്വേഷിച്ചിരുന്ന രാജേഷും ഓംപ്രകാശും മറ്റൊരു കേസിലാണ്‌ കീഴടങ്ങിയിരിക്കുന്നത്‌.

പോള്‍ വധക്കേസില്‍ ഇരുവര്‍ക്കുമെതിരെ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന്‌ ഇപ്പോള്‍ പറയാനാകില്ല. പോളിനെ കുത്തിയ കേസിലെ കത്തിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ ഐജിയോട്‌ വിശദീകരണം തേടിയതായും ഡിജിപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+