പിണറായിക്ക് രേഖകള്‍ ലഭിച്ചത് നിയമപ്രകാരം വിഎസ്

വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജാണ് നോട്ടീസ് നല്‍കിയത്. ഇത് വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
എന്നാല്‍ പ്രശ്‌നം സബ്‌മിഷനായി ഉന്നയിക്കാന്‍ സ്‌പീക്കര്‍ അനുമതി നല്‍കി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിലെ അന്വേഷണ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications