കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവലിന്‍: പിണറായിക്ക്‌ വേണ്ടി നിയമം വളച്ചൊടിച്ചു

  • By Staff
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സംരക്ഷിയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമം ലംഘിച്ചുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

പിണറായിക്ക്‌ കാബിനറ്റ്‌ രേഖകള്‍ നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന്‍റെ പരസ്യ ലംഘനമാണ്‌ നടത്തിയതെന്ന്‌ കാബിനറ്റ്‌ തീരുമാനങ്ങള്‍ നടപ്പാക്കിയശേഷം പുറത്തുവിടാമെന്ന നിയമ മന്ത്രി എം വിജയകുമാറിന്റെ വാദം ദുര്‍ബലമാണെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗുണ്ടകള്‍ക്ക്‌ മാത്രമല്ല പ്രതികള്‍ക്കും സംരക്ഷണം നല്‍കുന്ന ഗവണ്‍മെന്റാണ്‌ കേരളത്തിലുള്ളത്‌. രഖകള്‍ പിണറായി വിജയന്‌ നല്‍കിയത്‌ തെറ്റായ കീഴവഴക്കമാണ്‌. അന്വേഷണത്തിനെയോ, പ്രോസിക്യൂഷന്‍ നടപടികളെയോ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ നല്‍കരുതെന്ന്‌ വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ പറയുന്നുണ്ട്‌. ഇത്‌ സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞു കൊണ്ട്‌ ലംഘിച്ചിരിക്കുകയാണ്‌.

കാബിനറ്റ്‌ രേഖകള്‍ ലഭിക്കാനായി പിണറായി വിജയന്‍ നല്‍കിയ അപേക്ഷ താന്‍ കണ്ടിട്ടില്ല. എങ്കിലും തനിക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി നിര്‍ത്തിവക്കാന്‍ ആവശ്യമായ രേഖകളാണ്‌ പിണറായി ആവശ്യപ്പെട്ടതെന്ന്‌ ദേശാഭിമാനി വായിക്കുമ്പൊള്‍ മനസ്സിലാവും.

പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിയ്‌ക്കുകയാണ്‌. നിയമം ചിലരുടെ താല്‍പ്പര്യങ്ങള്‍ക്ക്‌ വേണ്ടി വളച്ചൊടിച്ചു. ഭാവിയില്‍ വിവരാവാകാശ പ്രകാരം ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും ഇത്തരത്തില്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X