കുറ്റവാളികളുമായി ബന്ധമുള്ള പൊലീസുകാരെ നീക്കും

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം ആക്ഷേപങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുപൊറുപ്പിയ്‌ക്കേണ്ട എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഇത്തരത്തില്‍ ഒരു ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സംസ്‌ഥാനത്തെ ഫൊറന്‍സിക് ലാബുകളില്‍ വിദഗ്‌ധ പരിശീലനം ലഭിച്ച ഉദ്യോഗസ്‌ഥരെ നിയമിക്കും. ക്രൈംബ്രാഞ്ച് കേസുകളുടെ നടത്തിപ്പിന് ഇപ്പോള്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ ശ്രമിക്കും. ഒരു ജില്ലയിലെ ക്രൈംബ്രാഞ്ച് കേസുകള്‍ അതേ ജില്ലയിലെ ഏതെങ്കിലും ഒരു കോടതിയിലേക്ക് മാറ്റിയാല്‍ വിചാരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുമെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.












Click it and Unblock the Notifications