കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടകള്‍ കേരളത്തിലേക്ക്; വ്യാഴാഴ്ച കോടതിയില്‍

  • By Staff
Google Oneindia Malayalam News

Omprakash, Rajesh
തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ കീഴടങ്ങിയ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരളാ പോലീസ്‌ ഏറ്റുവാങ്ങി. ഇവരെ വിട്ടുകിട്ടുന്നതിനുളള വഞ്ചിയൂര്‍ കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറണ്ട്‌ കേരള പൊലീസ്‌ പാളയങ്കോട്ട ജയില്‍ സൂപ്രണ്ടിന്‌ കൈമാറി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വൈകുന്നേരം മൂന്നരയോടെയാണ്‌ ഗുണ്ടകളുമായി പൊലീസ്‌ സംഘം കേരളത്തിലേക്ക്‌ തിരിച്ചത്‌.

ബുധനാഴ്‌ച ഇരുവരെയും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്‌ പോലീസിന്റെ വാഹനത്തില്‍ സായുധ കാവലോടെയാണ്‌ ഓംപ്രകാശിനെയും രാജേഷിനെയും കേരളത്തിലേയ്‌ക്ക്‌ എത്തിക്കുന്നത്‌.

തിരുവനന്തപുരം കമ്മീഷണര്‍ എംആര്‍അജിത്ത്‌ കുമാറും ഡിസിപി ജോളി ചെറിയാനും വാഹനത്തിനുളളില്‍വച്ച്‌ ഇവരെ ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ആയുധങ്ങളേന്തിയ എട്ടു പോലീസുകാര്‍ ഗുണ്ടത്തലവന്‍മാരെ കൊണ്ടുവരുന്ന വാഹനത്തിനുള്ളിലുണ്ട്. ഇതിനുപുറമെ കേരള പൊലീസിന്‍റെ 12 അംഗ സായുധ സംഘവും ഇവരെ അനുഗമിക്കുന്നുണ്ട്. നേരത്തെ ഇവരെ പാര്‍പ്പിച്ചിരുന്ന പാളയംകോട്ട സബ്ജയിലിന് മുന്നില്‍ രാവിലെ മുതല്‍ കാത്തു കിടന്ന മാധ്യമപ്രവര്‍ത്തകരെ കബളിപ്പിച്ചാണ് പിടികിട്ടാപ്പുള്ളികളെയും കൊണ്ട് കേരള പൊലീസ് യാത്രയാരംഭിച്ചത്.

പോള്‍ മുത്തൂറ്റ്‌ വധക്കേസുമായി ബന്ധപ്പെട്ട്‌ കേരള പൊലീസ്‌ അന്വേഷിയ്‌ക്കുന്നതിനിടെ മറ്റൊരു കേസിലെ വാറന്റ്‌ കാണിച്ച്‌ പുത്തന്‍പാലം രാജേഷും ഓംപ്രകാശും വളരെ നാടകീയമായാണ്‌ ചൊവ്വാഴ്‌ച തിരുനെല്‍വേലി ഫസ്റ്റ്‌ ക്ലാസ്‌ കോടതിയില്‍ കീഴടങ്ങിയത്‌. ഇതിന്‌ പിന്നാലെ ഇരുവരെയും കേരളത്തിലെത്തിയ്‌ക്കാന്‍ പൊലീസ്‌ ശ്രമം തുടങ്ങിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X