സ്‌മാര്‍ട് സിറ്റി ചര്‍ച്ച ഫലപ്രദം

അതേ സമയം ഏത് ദിശയിലാണ് ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുന്നതെന്ന് വെളിപ്പെടുത്താന്‍ അബ്ദുറഹ്മാന്‍ തയാറായില്ല. പദ്ധതി പ്രദേശത്തെ 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്നുള്ള ടീകോമിന്റെ ആവശ്യത്തിന്‍മേല്‍ ധാരണയുണ്ടായെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയെക്കുറിച്ച് പ്രതികരിയ്‌ക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല.
ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ ആരംഭിച്ച ചര്‍ച്ചകള്‍ ഒരു മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചകള്‍ ഫലപ്രദമല്ലെങ്കില്‍ ഉടന്‍ തന്നെ ദുബായിലേക്ക് മടങ്ങാനായിരുന്നു ടീകോം അധികൃതര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നീക്കം ഉണ്ടായതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുങ്ങുകയായിരുന്നു.
പാട്ടക്കരാറിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച വ്യവസ്ഥകളാണ് ബുധനാഴ്‌ച നടക്കുന്ന ചര്‍ച്ചകളുടെ ഉള്ളടക്കമെന്ന് സൂചനകളുണ്ട്.
പദ്ധതിയുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ടീകോം സംഘം ചര്‍ച്ചയ്‌ക്കെത്തിയത്. സിഇഒ. ഫരീദ് അബ്‌ദു റഹ്മാന്റെ നേതൃത്വത്തിലാണ് സ്‌മാര്‍ട്ട് സിറ്റി സംഘവുമായി നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, ഐടി സെക്രട്ടറി ഡോ അജയകുമാര്‍, നിയമ സെക്രട്ടറി കെകെ ശശിധരന്‍ നായര്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് എന്നിവരാണ് പങ്കെടുത്തത്.
ചര്‍ച്ച അനുകൂലമാകുകയാണെങ്കില്‍ ഡിസംബറിനു മുന്‍പ് കാര്യങ്ങള്‍ ശരിയാകുമെന്നും ഫരീദ് അബ്‌ദു റഹ്‌മാന്‍ ഇന്നലെ കൊച്ചിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ച വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ സ്‌മാര്‍ട് സിറ്റി പദ്ധതിയുടെ കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പദ്ധതിക്കായി പുതിയ പാട്ടക്കരാര്‍ ഒപ്പുവയ്‌ക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിങ്കളാഴ്‌ച നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications