Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പര്‍ പാഞ്ഞുകയറി മൂന്ന്‌ കുട്ടികള്‍ മരിച്ചു

Accident
പന്തളം: അമിതവേഗതയില്‍ വന്ന ടിപ്പറിടിച്ച്‌ സ്‌കൂള്‍ വിട്ടു വീട്ടിലേയ്‌ക്ക്‌ പോവുകയായിരുന്ന മൂന്ന്‌ വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. പന്തളം ഇടപ്പോണ്‍ വിവേകാനന്ദ വിദ്യാപീഠത്തിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനികളായ ശ്രീലക്ഷ്‌മി, മേഘ എസ്‌ നായര്‍, അശ്വതി എന്നിവരാണ്‌ മരിച്ചത്‌.

മേഘയുടെ സഹോദരി ലേഖ അടക്കം രണ്ടു കുട്ടികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. അതീവഗുരുതരാവസ്ഥയിലായ ലേഖയെ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലേയ്‌ക്ക്‌ മാറ്റിയിട്ടുണ്ട്‌.

വൈകിട്ട്‌ മൂന്നേ മുക്കാലോടെ സ്‌കൂള്‍ വിട്ടു വരികയായിരുന്ന കുട്ടികള്‍ക്കിടയിലേയ്‌ക്ക്‌ ടിപ്പര്‍ ലോറി പാഞ്ഞു കയറുകയായിരുന്നുവെന്ന്‌ സംഭവം കണ്ടവര്‍ പറഞ്ഞു. അപകടത്തിനുശേഷം ടിപ്പര്‍ലോറി സമീപത്തുളള വയലിലെ കുഴിയിലേയ്‌ക്ക്‌ മറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. അപകടം കണ്ട്‌ ഓടിയെത്തിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയത്‌. നൂറനാട്‌ പൊലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+