വനിതാ സംവരണം: ബില്‍ സഭയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമപ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നീ സ്‌ഥാനങ്ങളിലും 50 ശതമാനം സ്‌ത്രീകള്‍ക്കാണ്. ഇതിന് വേണ്ടി 2009ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലാണ് അവതരിപ്പിച്ചത്.
പുരുഷന്‍മാര്‍ പ്രസിഡന്റായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സ്‌ത്രീകള്‍ക്ക് ആയിരിക്കണമെന്നും ബില്ലില്‍ പ്രത്യേക നിര്‍ദേശമുണ്ട്.
ബീഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്‌ത്രീകള്‍ക്ക് ത്രിതല പഞ്ചായത്തുകളില്‍ 50 ശതമാനം സംവരണമുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും 50 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ട ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അനുമതി നല്‍കുകയും ചെയ്‌തിരുന്നു. വരുന്ന ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.കേന്ദ്ര സര്‍ക്കാരിന് ഒരുപടി മുമ്പെയാണ് കേരള സര്‍ക്കാര്‍ വനിതാ സംവരണ ബില്ലുമായി മുന്നോട്ട് പോകുന്നത്.












Click it and Unblock the Notifications