ലാദന്‍-ഷെരീഫ് കൂടിക്കാഴ്‌ചകള്‍ നടന്നിരുന്നു

പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഉദ്യോഗസ്ഥനായ ഖാലിദ് ഖ്വാജയാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ക്വാജയുടെ വെളിപ്പെടുത്തല്‍ ഷെരീഫ് നിഷേധിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്ന് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ മുസ്ലീംലീഗ് (എന്‍) വക്താക്കള്‍ വ്യക്തമാക്കി.
എആര്‍വൈ ടിവി ചാനലിലെ 'ഇലവന്‍ത്‌് അവര്‍' എന്ന പരിപാടിയിലാണ് ഈ മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ലാദന്റെ നിര്‍ദ്ദേശമനുസരിച്ച് താന്‍ നേരിട്ടാണ് ഇവരുടെ കൂടിക്കാഴ്‌ച്ചയ്‌ക്ക് അവസരമൊരുക്കിയതെന്നും ഖ്വാജ പറഞ്ഞു.
കൂടിക്കാഴ്‌ച നടന്നുവെന്നതിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഷെരീഫ് ഇക്കാര്യത്തില്‍ കള്ളം പറയില്ലെന്നാണ് പ്രതീക്ഷയെന്നും ഖ്വാജ പറഞ്ഞു. ബിന്‍ലാദനെ ചുരുങ്ങിയത് നൂറു തവണയെങ്കിലും താന്‍ കണ്ടിട്ടുണ്ടെന്നും സെപ്‌തംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം കണ്ടിട്ടില്ലെന്നും ക്വാജ പറഞ്ഞു.നിലവില്‍ പാകിസ്‌താന്‍ മനുഷ്യാവകാശ സംഘടനയുടെ ചെയര്‍മാന്‍ കൂടിയാണ് ഖ്വാജ.












Click it and Unblock the Notifications