ദില്ലി സ്‌കൂളിലുണ്ടായ തിരക്കില്‍ 5 മരണം
ദില്ലി: രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലുണ്ടായ തിരക്കില്‍ പെട്ട് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കിഴക്കന്‍ ദില്ലിയിലെ കജൂറിഖാസിലെ പെണ്‍കുട്ടികള്‍ക്കായുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു അപകടം.
കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ ക്ലാസ് മുറിയില്‍ വൈദ്യുതി പ്രവഹിച്ചുവെന്ന് കിംവദംന്തി പരന്നതിനെ തുടര്‍ന്നായിരുന്നു അപകടം.
വൈദ്യുതാഘാതമേറ്റ് ഒരു കുട്ടി മരിച്ചെന്ന് കൂടി കിംവദന്തി പടര്‍ന്നതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ഒരു ഗേറ്റിലൂടെ കൂട്ടത്തോടെ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ ഗുരു തേഖ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications