പാകില്‍ നിന്നും ഹിന്ദുക്കള്‍ ഇന്ത്യയിലേയ്‌ക്ക്

ഈ വര്‍ഷം ഇതുവരെ ഇങ്ങനെ ആയിരം ഹിന്ദുക്കള്‍ ഇന്ത്യയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2007ല്‍ 880പേരും, 2008 ല്‍ 1240ഉം പേരാണ് ഇന്ത്യയിലേയ്‌ക്ക് കുടിയേറിയത്. ഥാര്‍ എക്‌സ്‌പ്രസിലാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്.
2006ലാണ് ഥാര്‍ എക്‌സ്‌പ്രസ് സര്‍വ്വീസ് തുടങ്ങിയത്. കറാച്ചിയെയും മുനബാവോയെയും ബന്ധിപ്പിച്ചുകൊണ്ട് ആഴ്‌ചയിലൊരിക്കലാണ് ഈ തീവണ്ടി സര്‍വ്വീസ് നടത്തുന്നത്. 2006ല്‍ തീവണ്ടി സേവനം തുടങ്ങിയ കാലത്ത് 392 ഹിന്ദുക്കള്‍ ഇന്ത്യയിലേയ്‌ക്ക് കുടിയേറിയിരുന്നു.
2004-05 കാലഘട്ടത്തില്‍ ഇത്തരത്തില്‍ പാകില്‍ നിന്നും കുടിയേറിയ 135 കുടുംബങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. മറ്റുള്ളവര്‍ ഇപ്പോഴും അനധികൃതമായിട്ടാണ് രാജ്യത്ത് താമസിക്കുന്നത്. വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ പൊലീസ് വേട്ടയാടുകയാണ്.
ഹിന്ദുക്കളെ പിടിച്ചുകൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്യിക്കുന്നതും. സ്‌ത്രീകളെയും കുട്ടികളെയുമെല്ലാം പീഡിപ്പിക്കുന്നതുമുള്‍പ്പെടെയുള്ള ക്രൂരതകളാണ് താലിബാന്‍കാര്‍ ചെയ്യുന്നത്. ഇത് സഹിക്കവയ്യാതെയാണ് മിക്ക കുടുംബങ്ങളും പാക് വിടുന്നത്.
2008 ഡിസംബറില്‍ പാകിസ്‌താനിലെ മിര്‍പൂര്‍ ഖാസില്‍ 200 ഹിന്ദുക്കളെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ചെയ്യിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഓരോ ആഴ്‌ചയിലും 16 ഹിന്ദുകുടുംങ്ങളെങ്കിലും ഇന്ത്യയിലേയ്‌ക്ക് കുടിയേറുന്നുണ്ടെന്ന് മാനാബോവോ റെയില്‍വേ സ്‌റ്റേഷന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ ഹേതുദന്‍ ചരണ്‍ പറഞ്ഞു.












Click it and Unblock the Notifications