കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറ്റ്‌ എയര്‍വേസ്‌ പൂട്ടുമെന്ന്‌ നരേഷ്‌ ഗോയല്‍

  • By Staff
Google Oneindia Malayalam News

Jet Airways
ദില്ലി: ഉദ്യോഗസ്ഥര്‍ അച്ചടക്കമില്ലായ്‌മ തുടരുകയും സഹകരിക്കാതിരിക്കുകയും ചെയ്‌താല്‍ ജെറ്റ്‌ എയര്‍വേസ്‌ അടച്ചുപൂട്ടുമെന്ന്‌്‌ നരേഷ്‌ ഗോയല്‍ മുന്നറിയിപ്പ്‌ നല്‍കി.

തന്റെ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക്‌ വേണ്ട സുരക്ഷയും സേവനവും നല്‍കുന്നതില്‍ വീഴ്‌ച വരുത്തുന്നത്‌ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിവസമായി പൈലറ്റുമാര്‍ കൂട്ടിയവധിയെത്തുനടത്തുന്ന പ്രതിഷേധം അനാവശ്യമാണ്‌. ഇത്‌ കോടതിയലക്ഷ്യമാണ്‌. സമരം തുടര്‍ന്നാല്‍ കമ്പനിയുടെ നിലപാട്‌ ശക്തമാക്കും. എന്നാല്‍ പൈലറ്റുമാരുമായി ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ല- ഗോയല്‍ വ്യക്തമാക്കി.

അച്ചടക്കനടപടിയുടെ പേരില്‍ രണ്ട്‌ പൈലറ്റുമാരെ ജോലിയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ്‌ പൈലറ്റുമാര്‍ അപ്രഖ്യാപിത സമരം നടത്തുന്നത്‌. രണ്ടുദിവസമായി എല്ലാവരും മെഡിക്കല്‍ അവധിയെടുത്തിരിക്കുകയാണ്‌. ഇതിനെത്തുടര്‍ന്ന്‌ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജറ്റ്‌ എയര്‍വേസിലെ ഒട്ടേറെ സര്‍വ്വീസുകള്‍ നിലച്ചു.

സമരത്തിന്റെ ഭാഗമായി 363 പൈലറ്റുമാരാണ്‌ അവധിയെടുത്തിരിക്കുന്നത്‌. സമരം തടയാനുള്ള മാനേജ്‌മെന്റിന്റെ നീക്കം തല്‍ക്കാലം വിജയിച്ചിട്ടില്ല. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമായി എസ്‌മ പ്രയോഗിക്കേണ്ടതെന്ന്‌ പറഞ്ഞ്‌ തൊഴില്‍മന്ത്രി മില്ലകാര്‍ജുനഗാര്‍ഗേ ഒഴിയുകയാണുണ്ടായത്‌.

നരേഷ്‌ ഗോയല്‍ വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലിനെയും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന്‍ നമ്പ്യാരേയും കണ്ട്‌ പ്രശ്‌നത്തില്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. പൈലറ്റുമാരുടെ എല്ലാ ആവശ്യവും സെപ്‌റ്റംബര്‍ 14ന്‌ ചര്‍ച്ച ചെയ്യുമെന്നും എല്ലാവരും അവധി നിര്‍ത്തി ജോലിയില്‍ ഹാജരാവണമെന്നും ഗോയല്‍ പറഞ്ഞു.

ജെറ്റ്‌ എയര്‍വേയ്‌സ്‌ പൂട്ടുമെന്നുള്ള ചെയര്‍മാന്റെ പ്രസ്‌താവനയില്‍ തങ്ങള്‍ ഒട്ടും വ്യാകുലരല്ലെന്ന്‌ യൂണിയന്‍ പ്രസിഡന്റ്‌ കൗശിക്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X