ശാസ്‌ത്രിയുടെ സ്വര്‍ണ വാച്ച് മോഷണം പോയി
ദില്ലി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയുടെ സ്വര്‍ണവാച്ച് മോഷണം പോയി. 1966ല്‍ പാകിസ്‌താനുമായുള്ള സമാധാന കരാറില്‍ ഒപ്പുവെയ്‌ക്കുന്നതിനായി റഷ്യയിലെ താഷ്‌ക്കന്റിലെത്തിയ ശാസ്‌ത്രിയ്‌ക്ക് സോവിയറ്റ് യൂണിയന്‍ മുന്‍ പ്രധാനമന്ത്രി അലക്‌സി കോസിഗിന്‍ ആണ് ഈ വാച്ച് സമ്മാനിച്ചത്.
ദില്ലിയിലെ ശാസ്‌ത്രി സ്‌മാരകത്തിലാണ് ഈ വാച്ച് സൂക്ഷിച്ചിരുന്നത്. സെപ്‌റ്റംബര്‍ മൂന്നിനാണ് മോഷണം നടന്നതെങ്കിലും നാല് ദിവസം കഴിഞ്ഞാണ് അധികൃതര്‍ പൊലീസിന് പരാതി നല്‍കിയത്.
സ്‌മാര ഡയറക്ടര്‍ എകെ ദാസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വാച്ച് കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന മോഷണത്തില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications