കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ ഇഫ്‌താറും പഞ്ചനക്ഷത്രത്തില്‍

  • By Staff
Google Oneindia Malayalam News

Shashi Taroor
ദില്ലി: വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെ പഞ്ചനക്ഷത്ര വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മൂന്ന്‌ മാസം നീണ്ട താജ്‌ മഹല്‍ ഹോട്ടല്‍ വാസം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം അവസാനിപ്പിച്ചയുടന്‍ അതേ ഹോട്ടലില്‍ ലക്ഷങ്ങള്‍ പൊടിച്ച്‌ ഇഫ്‌താര്‍ വിരുന്ന്‌ നടത്തിയാണ്‌ തരൂര്‍ വീണ്ടും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട്‌ താജിലെ 'ദിവാന്‍ ഇ ആമി'ലാണ്‌ തരൂര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വകയായി ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചത്‌. വിരുന്നില്‍ തലസ്ഥാനത്തെ ചുരുക്കം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പങ്കെടുക്കാനായെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുമതി ലഭിച്ചില്ല.

ഇതാദ്യമായാണ്‌ ഒരു കേന്ദ്രമന്ത്രി സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിരുന്ന്‌ നടത്തുന്നത്‌. മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയും മുന്‍ കേന്ദ്രമന്ത്രി രാം വിലാസ്‌ പാസ്വാനും മറ്റും സര്‍ക്കാര്‍ ഹോട്ടലായ അശോകയിലാണ്‌ ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചത്‌. തരൂരിന്റെ മുന്‍ഗാമിയായിരുന്ന ഇ അഹമ്മദ്‌ ഔദ്യോഗിക വസതിയിലായിരുന്നു വിരുന്ന്‌ സംഘടിപ്പിച്ചത്‌.

രാജ്യം വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിമാരും നേതാക്കളും ചെലവ്‌ ചുരുക്കണമെന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ചെലവിലാണ്‌ തരൂര്‍ ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയയുടെ നിര്‍ദ്ദേശപ്രകാരം ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞതനുസരിച്ചാണ്‌ വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്‌ണയും സഹമന്ത്രി ശശി തരൂരും പഞ്ചനക്ഷത്ര ഹോട്ടല്‍ താമസം മതിയാക്കിയത്. ഇതു കഴിഞ്ഞ്‌ ഒരു ദിവസത്തിന്‌ ശേഷം നടത്തിയ പഞ്ചനക്ഷത്ര ഇഫ്‌താര്‍ വിരുന്നാണ്‌ വിവാദമായിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X