നവജാതശിശുവിന് ലിംഗമാറ്റ ശസ്‌ത്രക്രിയ
രാജ്‌കോട്ട്: ഒരാഴ്‌ചമാത്രം പ്രായമുള്ള കുഞ്ഞിന് ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി. ഗുജറാത്തിലെ രാജ്‌കോട്ട് നഗരവാസികളായ ദമ്പതിമാരുടെ കുഞ്ഞിനെയാണ് ബുധനാഴ്‌ച ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്.
കുട്ടിയ്‌ക്ക് സോണാഗ്രാഫി നടത്തിയപ്പോഴാണ് പുറത്ത് പുരുഷലൈംഗികാവയവങ്ങളും ശരീരത്തിനുള്ളില്‍ സ്‌ത്രീ ലൈംഗികാവയവകങ്ങളുമായിട്ടാണ് കുട്ടി ജനിച്ചതെന്ന് കണ്ടെത്തിയത്.
കുട്ടിയ്‌ക്ക് ഭാവിയില്‍ ഉണ്ടായേയ്‌ക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ശസ്‌ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മാതാപിതാക്കള്‍ ശസ്‌ത്രക്രിയയ്‌ക്ക് അനുവാദം നല്‍കി. തുടര്‍ന്ന് വിദഗ്‌ധഡോക്ടര്‍മാരുടെയും പ്ലാസ്റ്റിക് സര്‍ജന്റെയും നേതൃത്വത്തില്‍ ബുധനാഴ്‌ച ശസ്‌ത്രക്രിയ നടന്നു.
മൂന്നു മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനി കുഞ്ഞിന് പെണ്‍കുട്ടിയായി ജീവിക്കാന്‍ കഴിയുമെന്നും ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായി യാതൊരു വിധ പ്രശ്‌നങ്ങളും ഭാവിയില്‍ കുഞ്ഞിനുണ്ടാവുകയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications