Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യപ്രാക്ടീസ്‌ നിരോധിച്ചു; ശംബളം കൂട്ടി

Stethoscope
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍-നഴ്‌സിങ്‌-ഡെന്റല്‍-ഫാര്‍മസി കോളെജുകളിലെ അ‌ധ്യാപകരുടെ ശംബളവും അലവന്‍സും വന്‍തോതില്‍ വര്‍ദ്ധിപ്പിയ്‌ക്കാനും സ്വകാര്യ പ്രാക്ടീസ്‌ നിരോധിയ്‌ക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുജിസി സ്‌കെയില്‍ അനുസരിച്ചുളള ശംബളം മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാര്‍ക്ക്‌ നല്‍കാനാണ്‌ തീരുമാനം. ഇതോടെ ഇപ്പോള്‍ ലഭിക്കുന്ന ശംബളത്തിന്റെ ഇരട്ടിയായിരിക്കും അലവന്‍സുകളില്‍ അടക്കമുളള വര്‍ധനകളിലൂടെ ഡോക്‌ടര്‍മാര്‍ക്ക്‌ ലഭിക്കുക.

ഡോക്ടര്‍മാര്‍ക്ക്‌ നോണ്‍ പ്രാക്ടീസ്‌ അലവന്‍സ്‌ ലഭ്യമാക്കുമെന്ന്‌ മന്ത്രിസഭാ യോഗത്തിന്‌ ശേഷം മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പേഷ്യന്റ് കെയര്‍ അലവന്‍സ്‌ അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനവും നോണ്‍പ്രാക്‌ടസിങ്‌ അലവന്‍സ്‌ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും വര്‍ധിപ്പിക്കാനാണ്‌ തീരുമാനം. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡോക്‌ടര്‍മാരുടെ ജോലി സമയം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്‌.

ശമ്പളം വര്‍ധിപ്പിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കപ്പെട്ടുവെങ്കിലും സ്വാകാര്യ പ്രാക്‌ടീസ്‌ നിരോധനം അംഗീകരിക്കില്ലെന്ന്‌ മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതികരിച്ചു.

ഇപ്പോള്‍ മെഡിക്കല്‍ കോളെജ്‌ (ക്ലിനിക്കല്‍ വിഭാഗം)അധ്യാപകര്‍ക്ക്‌ സ്വന്തം വീട്ടില്‍ സ്വകാര്യ പ്രാക്ടീസ്‌ നടത്താനും അതിന്‌ പ്രതിഫലം വാങ്ങാനും അനുമതിയുണ്ട്‌. ഇത്‌ മൂലം മെഡിക്കല്‍ കോളെജ്‌ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+