Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രമെടുത്ത്‌ ഭീഷണി: യുവാവ്‌ അറസ്റ്റില്‍

തൃശൂര്‍: ഓര്‍ക്കുട്ട്‌ വഴി സൗഹൃദം സ്ഥാപിച്ചശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്‌ അതിന്റെ ചിത്രങ്ങളെടുത്ത്‌ ഭീഷണിപ്പെടുത്തിയ യുവാവ്‌ അറസ്റ്റിലായി.

വര്‍ക്കല ഇടവ സ്വദേശി വിനീഷ്‌ എന്ന ഇരുപത്തിയൊന്നുകാരനാണ്‌ അറസ്റ്റിലായത്‌. ഇയാളെ കോടതി റിമാന്റ്‌ ചെയ്‌തു. തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ എംഎസ്സി വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന്‌ ഇയാളെ ചൊവ്വാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്‌ചയാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്‌.

പോണ്ടിച്ചേരിയില്‍ മര്‍ച്ചന്റ്‌ നേവിയില്‍ ഉദ്യോഗം തേടുകയാണെന്ന്‌ പറഞ്ഞാണ്‌ വിനീഷ്‌ ഓര്‍ക്കുട്ടില്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്‌. സൗഹൃദം നിത്യേനയുള്ള ചാറ്റിങിലേക്ക്‌ വഴിമാറി. അങ്ങനെ ബന്ധം പ്രണയമായി വളര്‍ന്നു. ഒരിക്കല്‍ തൃശൂരില്‍ കൊക്കാലെയിലെ ഒരു ലോഡ്‌ജില്‍ മുറിയെടുത്ത്‌ ഇരുവരും ഒന്നിച്ചുതാമസിച്ചു.

ഇവിടെവച്ചാണ്‌ യുവതിയറിയാതെ വിനീഷ്‌ ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്‌. പിന്നീട്‌ പ്രണയം തകര്‍ന്നു. ഇതിന്‌ ശേഷമാണ്‌ ഫോട്ടോയുടെ കാര്യം പറഞ്ഞ്‌ വിനീഷ്‌ യുവതിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്‌.

ഇമെയില്‍ വഴി ഈ ചിത്രങ്ങള്‍ വിനീഷ്‌ കുട്ടിയുടെ കൂട്ടുകാരികള്‍ക്ക്‌ അയക്കുകയും ചെയ്‌തിട്ടുണ്ടത്രേ. യുവതിയ്‌ക്കു വന്ന വിവാഹാലോചനകള്‍ മുടക്കുകയും ചെയ്‌തു. ഇതോടെ കുട്ടി കാര്യങ്ങളെല്ലാം വീട്ടുകാരോട്‌ തുറന്ന്‌ പറയുകയായിരുന്നു. തുടര്‍ന്ന്‌ പിതാവ്‌ പൊലീസില്‍പരാതി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+