കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോള്‍ വധം: ഓംപ്രകാശും രാജേഷും പ്രതികള്‍

  • By Staff
Google Oneindia Malayalam News

Omprakash and Rajesh
തിരുവനന്തപുരം: തിരുനെല്‍വേലിയില്‍ കീഴടങ്ങിയ ഗുണ്ടാനേതാക്കന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പോള്‍ വധക്കേസില്‍ പ്രതികളാക്കി. ഇവരെ ബുധനാഴ്‌ച പാളയംകോട്ട ജയിലില്‍ നിന്നും തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.

വ്യാഴാഴ്‌ച ഇവരെ കോടതിയില്‍ ഹാജരാക്കും. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ കേസന്വേഷിക്കുന്ന പ്രത്യേക പൊലീസ്‌ സംഘം അപേക്ഷ നല്‍കും. വ്യാഴാഴ്‌ച രാത്രി 7.10ഓടെയാണ്‌ ഇരുവരെയും പൊലീസ്‌ ജയിലില്‍ എത്തിച്ചത്‌.

ഇവരെ കൊണ്ടുവന്ന വാഹന വ്യൂഹത്തിന്‌ പിന്നാലെ മാധ്യമപ്പടയും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ അകമ്പടിയില്‍ തമിഴ്‌നാട്‌ പൊലീസാണ്‌ ഇവരെ സംസ്ഥാനത്തെത്തിച്ചത്‌. കടകംപള്ളി സ്വദേശി സ്വദേശി ശിവപ്രസാദ്‌ വധക്കേസിലെ വാറണ്ടിലായിരുന്നു ഇരുവരും തിരുനെല്‍വേലി പൊലീസ്‌ സ്റ്റേഷനില്‍ നാടകീയമായി കീഴടങ്ങിയത്‌.

പോള്‍ വധക്കേസില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഇവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക്‌ പൊലീസ്‌ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ രാഷ്ട്രീയബന്ധങ്ങളും എഫ്‌ഐആറില്‍ ഓംപ്രകാശിന്റെ പേര്‌ ഉള്‍പ്പെടുത്താത്തതുമെല്ലാം വന്‍ വിവാദമായിരുന്നു.

കൊല്ലപ്പെട്ട ദിവസം പോള്‍ സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാര്‍ സംഭവസ്ഥലത്തുനിന്നും കടത്തിക്കൊണ്ടുപോയി തെളിവു നശിപ്പിച്ചുവെന്ന കുറ്റമാണ്‌ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്‌. ഇതോടെ ഇവരെ പോള്‍ വധക്കേസില്‍ കസ്‌റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്‌ കഴിയും.

നേരത്തേ ഇരുവരെയും സാക്ഷികളാക്കാനായിരുന്നു പൊലീസ്‌ തീരുമാനം. ഇരുവര്‍ക്കുമെതിരെ ഗുണ്ടാനിയമപ്രകാരം അറസ്റ്റുവാറണ്ട്‌ ഉണ്ട്‌. ഇതിന്‌ പുറമേ കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കേസുകളും ഉണ്ട്‌.

തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്കുള്ള യാത്രാമധ്യേ ഇവരെ പൊലീസ്‌ അനൗപചാരികമായി ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ പോള്‍ വധവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിച്ചുവെന്നാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X