ഓംപ്രകാശും രാജേഷും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

സബ് ജഡ്ജി കെ.കെ. സുജാത ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഈ മാസം 14ന് പരിഗണിക്കും.
ഓംപ്രകാശും രാജേഷും ചൊവ്വാഴ്ച രാവിലെയാണ് തിരുനെല്‍വേലി മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങിയത്. 2004ല്‍ കടകംപള്ളി സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്സിലാണ് ഇരുവരും കീഴടങ്ങിയത്.
പിന്നീട് കോടതി ഉത്തരവ് പ്രകാരം കേരളാ പോലീസിന്റെ അകമ്പടിയോടെ തമിഴ്‌നാട് പോലീസ് ബുധനാഴ്ച വൈകീട്ട് ഗുണ്ടാ തലവന്‍മാരെ പൂജപ്പുര സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുവരികയായിരുന്നു.
അതേസമയം പോള്‍ വധക്കേസില്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെങ്കില്‍ സി.ബി.ഐ പോലുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഓംപ്രകാശിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ആലപ്പുഴ രാമങ്കരി കോടതിയില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍ഡ് കൊണ്ടുവരുമ്പോള്‍ ഇവരെ പോള്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തിന് കൈമാറും.












Click it and Unblock the Notifications