മുത്തൂറ്റ് പോള്‍ സ്വവര്‍ഗാനുരാഗി?

പോള്‍ ജോര്‍ജ് വധവുമായി കസ്‌റ്റഡിയിലായ ഗുണ്ടാസംഘത്തിലെ ചിലരുടെ സ്വവര്‍ഗരതി പ്രകടമാക്കുന്ന ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍നിന്നു ലഭിച്ചിട്ടുണ്ട്. പോളും ഗുണ്ടകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ അനാവരണം ചെയ്യാന്‍ കഴിയുന്ന തെളിവുകളാണ് ഈ ചിത്രങ്ങളെന്ന് പൊലീസ് മേധാവികള്‍ വിലയിരുത്തിയതായും സൂചനകളുണ്ട്.
പോളുമൊന്നിച്ചുള്ള ഗുണ്ടകളില്‍ ചിലരുടെ സ്വകാര്യ ചിത്രങ്ങളും ലാപ്‌ടോപ്പിലുണ്ടെന്നറിയുന്നു. സ്വവര്‍ഗരതിയുടെ ചില വീഡിയോ ക്ലിപ്പുകള്‍ ലാപ്‌ടോപ്പില്‍നിന്നു ലഭിച്ചുവെന്നും അത് വിശദപരിശോധനകള്‍ക്കായി അയച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇത്തരം വഴിവിട്ട ബന്ധങ്ങളാണോ പോളിന്റെ കൊലപാതകത്തിന് ഇടയാക്കിയതെന്ന് ചില ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോളിന്റെ ജീവിതം കുഴഞ്ഞു മറിഞ്ഞ രീതിയിലുള്ളതായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തില്‍. മയക്കുമരുന്നിന്റെ ഉപയോഗം, സ്‌ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍, സ്വവര്‍ഗാനുരാഗം എന്നീ കാര്യങ്ങളില്‍ താത്‌പര്യമുള്ളയാളായിരുന്നു പോള്‍ എന്ന് പൊലീസ് വെളിപ്പെടുത്തുന്നത്. ശരീര സൗന്ദര്യമുള്ളവരെ തിരഞ്ഞെടുത്ത് ജോലിയ്‌ക്ക് നിര്‍ത്താനും പോള്‍ ശ്രദ്ധിച്ചിരുന്നുവത്രേ. പോളിന്റെ ലാപ്‌ടോപ്പ് കൂടുതല്‍ വിദഗ്‌ധ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം ഇത്തരം വെളിപ്പെടുത്തലുകള്‍ കേസന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഓംപ്രകാശ്-രാജേഷ് സൗഹൃദബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നാല്‍ പല ഉന്നതന്‍മാരും കേസില്‍ ഉള്‍പ്പെടുമെന്നും അതിനാലാണ് ഇത്തരം സ്വവര്‍ഗാനുരാഗകഥകളുമായി പൊലീസ് രംഗത്തെതിയതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.












Click it and Unblock the Notifications