സ്മാര്‍ട് സിറ്റി: തീരുമാനമാകാതെ പിരിഞ്ഞു

എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ചീഫ് സെക്രട്ടറിയും ടീകോം പ്രതിനിധികളും അറിയിച്ചു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് സ്‌മാര്‍ട് സിറ്റി ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ഈ മാസം 30ന് ചേരും.
പദ്ധതി പ്രദേശത്തെ 12 ശതമാനം വരുന്ന ഭൂമിയുടെ സ്വതന്ത്രാവകാശം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായിരുന്നു ചര്‍ച്ച. മാസ്‌റ്റര്‍ പ്ലാന്‍ തീരുമാനിച്ച ശേഷം ഇക്കാര്യം പരിഗണിക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്. ഇരുകൂട്ടരും നിലപാടില്‍ അയവു വരുത്തിയിട്ടില്ലെന്ന് സൂചനകളുണ്ട്. അതേസമയം എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്‌തു പരിഹരിക്കുമെന്ന് ടീകോം സിഇഓഫരീദ് അബ്‌ദുല്‍ റഹ്‌മാന്‍ അറിയിച്ചു.
ബുധനാഴ്‌ച ടീകോം പ്രതിനിധികളുമായി ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്റെ ചേംബറില്‍ ആരംഭിച്ച ചര്‍ച്ച വ്യാഴാഴ്‌ചയും തുടരുകയായിരുന്നു. 240 ഏക്കര്‍ പ്രദേശത്തിനും ഒന്നാകെ സെസ് പദവി ലഭിക്കുന്നതിനുള്ള നടപടികള്‍, പദ്ധതി ആരംഭിക്കല്‍ എന്നിവയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നതായി സൂചനകളുണ്ട്. ചര്‍ച്ച ക്രിയാത്‌മകവും പ്രതീക്ഷയുണര്‍ത്തുന്നതുമാണെന്ന് ഫരീദ് അബ്‌ദുല്‍ റഹ്‌മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications