Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ആത്മഹത്യാ നിരക്ക്‌ കുറഞ്ഞു

കോഴിക്കോട്‌: കേരളത്തില്‍ ആത്മഹത്യാ നിരക്ക്‌ കുറയുന്നതായി പഠനറിപ്പോര്‍ട്ട്‌. കോഴിക്കോട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തണല്‍ എന്ന സംഘടനയാണ്‌ കഴിഞ്ഞ ഒന്‍പത്‌ വര്‍ഷത്തിനുള്ളിലെ കേരളത്തിലെ ആത്മഹത്യാ നിരക്കുകളുടെ കണക്കുകളെക്കുറിച്ച്‌ പഠിച്ചത്‌.

കഴിഞ്ഞ ഒന്‍പത്‌ വര്‍ഷത്തിനുള്ളില്‍ 2008ലാണ്‌ ഏറ്റവും കുറഞ്ഞ നിരക്ക്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 2008ല്‍ ഒരു ലക്ഷത്തില്‍ 23.66പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. 2007ല്‍ ഇത്‌ 26.6ആയിരുന്നു. 2002ലാണ്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്‌. ഒരു ലക്ഷത്തില്‍ 30.4 ആളുകള്‍ ആത്മഹത്യ ചെയ്‌തുവെന്നാണ്‌ അന്നത്തെ കണക്ക്‌.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്‌ വയനാട്‌ ജില്ലയിലാണ്‌. തൊട്ടുപിന്നില്‍ ഇടുക്കിയാണ്‌. 2008ല്‍ വയനാട്ടില്‍ ഒരുലക്ഷത്തില്‍ 33.2 പേരും, ഇടുക്കിയില്‍ 32.6പേരും ആത്മഹത്യ ചെയ്‌തട്ടുണ്ടെന്നാണ്‌ കണക്ക്‌. മലപ്പുറം ജില്ലിയിലാണ്‌ ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ നടന്നത്‌.

കേരളത്തില്‍ കുടുംബപ്രശ്‌നങ്ങളാണ്‌ ജനങ്ങളെ ആത്മഹത്യയിലേക്ക്‌ നയിക്കുന്ന പ്രധാനകാരണം. കാരണങ്ങളില്‍ രണ്ടാം സ്ഥാനം രോഗപീഡകള്‍ക്കാണ്‌. മാനസിക പ്രശ്‌നങ്ങള്‍മൂലമുള്ള ആത്മഹത്യയും കുറവല്ല. സാമ്പത്തിക പരാധീനതകള്‍, തൊഴിലില്ലായ്‌മ തുടങ്ങിയവയു ആത്മഹത്യകള്‍ക്ക്‌ കാരണമാകുന്നുണ്ടെന്നാണ്‌ പഠനത്തില്‍ കണ്ടെത്തിത്‌.

കര്‍ഷക ആത്മഹത്യയും കേരളത്തില്‍ കൂടുതലാണ്‌. എന്നാല്‍ ഇതിനേക്കാള്‍ കൂടുതലാണ്‌ ആത്മഹത്യ ചെയ്യുന്ന വീട്ടമ്മമാരുടെ എണ്ണം. പ്രണയനൈരാശ്യം പരീക്ഷാതോല്‍വി എന്നിവകാരണം ആത്മഹത്യ ചെയ്‌ത സംഭവങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്‌.

ജോലിസമ്മര്‍ദ്ദം കാരണം ഒരു ലക്ഷത്തില്‍ 0.4 ആളുകള്‍ എന്ന തോതിലാണ്‌ ആത്മഹത്യ ചെയ്‌തത്‌. തൂങ്ങിമരിക്കുകയെന്ന രീതിയാണാണ്‌ ജീവനൊടുക്കാന്‍ പലരും ആശ്രയിക്കുന്നത്‌. വിഷം കഴിയ്‌ക്കലും തീയിട്ടുമരിക്കലുമെല്ലാം ഇതിന്‌ പിന്നിലാണ്‌.

കുടുംബ ആത്മഹത്യകളുടെ നിരക്കിലും 2008ല്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. 2008ല്‍ കുടുബആത്മഹത്യകളില്‍ 71പേരാണ്‌ മരിച്ചത്‌. 2007ല്‍ ഇത്‌ 155 ആയിരുന്നു. കേരളത്തില്‍ സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരിലാണ്‌ ആത്മഹത്യാ പ്രവണത കൂടുതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+