ഗുണ്ടകള്‍ക്ക് താവളമൊരുക്കിയത് സംവിധായകന്‍ ?

തിരുനെല്‍വേലി പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി അടുത്തബന്ധമുള്ള ഇയാള്‍ ഒരു നടന്‍ കൂടിയാണ്. ഗുണ്ടകള്‍ക്ക് അഭിഭാഷകരെ ഏര്‍പ്പെടുത്തിയതും ഇവരെ തിരുനെല്‍വേലിയില്‍ എത്തിച്ചതും ഇയാള്‍തന്നെയാണെന്നാണ് അറിയുന്നത്.
കേരളാ രജിസ്‌ട്രേഷനുള്ള ഇന്നോവ കാറിലാണ് ഇവര്‍ തിരുനെല്‍വേലി കോടതിയില്‍ എത്തിയത്. ഈ കാറിനെക്കുറിച്ച് പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള ചില രാഷ്ട്രീയ നേതാക്കള്‍ ഈ സംവിധായകനുമായി ബന്ധപ്പെട്ടിട്ടുണ്ടത്രേ.
പാളയംകോട്ട ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച ഓംപ്രകാശും രാജേഷും കഴിഞ്ഞത് ഉറ്റസുഹൃത്തുക്കളായ ഗുണ്ടകള്‍ക്കൊപ്പമായിരുന്നു. വിചാരണത്തടവുകാരെ പാര്‍പ്പിക്കുന്ന യുടി ബ്ലോക്കിലെ രണ്ടുസെല്ലുകളിലായി ഇവരെ വെവ്വേറെയാണ് പാര്‍പ്പിച്ചത്. എന്‍ റൂട്ട് തടവുകാരായാണ് ഇവരെ പാര്‍പ്പിച്ചത്.
പൂജപ്പുര ജയിലിന് പുറത്ത് തമിഴ്‌നാട് പൊലീസ് കാവലുണ്ടായിരുന്നു. വ്യാഴാഴ്‌ച പ്രതികളെ കോടതിയിലെത്തിക്കേണ്ടത് ഇവരുടെ ചുമതലയാണ്.












Click it and Unblock the Notifications