Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിനൊപ്പം ഉണ്ടായിരുന്നില്ല: ഗുണ്ടകള്‍

തിരുവനന്തപുരം: പോള്‍ എം ജോര്‍ജ്ജ്‌ കൊല്ലപ്പടുമ്പോള്‍ തങ്ങള്‍ പോളിനൊപ്പം എന്‍ഡവര്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്ന്‌ ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പൊലീസിന്‌ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്‌. പോള്‍ സഞ്ചരിച്ചത്‌ എന്‍ഡവര്‍ കാറിലായിരുന്നു. ഇതിന്‌ പിന്നില്‍ പോളിന്റെ തന്നെ സ്‌കോര്‍പ്പിയോയിലാണ്‌ തങ്ങളുണ്ടായിരുന്നതെന്നും ഇവര്‍ പറഞ്ഞു.

തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരുന്ന വഴി കമ്മീഷണര്‍ എംആര്‍ അജിത്‌ കുമാര്‍, ഡെപ്യൂട്ടി പൊലീസ്‌ കമ്മീഷണര്‍ ജോളി ചെറിയാന്‍ എന്നിവര്‍ വാഹനത്തില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഗുണ്ടാത്തലവന്‍മാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

സംഭവസ്ഥലത്ത്‌ എത്തുമ്പോഴേക്കും പോളിന്‌ പരിക്കേറ്റിരുന്നു. പോളിനെയും കൊണ്ട്‌ മനുവും ഷിബുവും ആശുപത്രിയിലേക്ക്‌ പോയി. തിരികെ എന്‍ഡവറിലേക്ക്‌ കയറിയ തങ്ങളെയും ആരോ പിന്തുടരുന്നു എന്ന്‌ സംശയിച്ചാണ്‌ രക്ഷപ്പെട്ടത്‌. പോളിനേറ്റ പരിക്ക്‌ ഗുരുതരമാണെന്ന്‌ അപ്പോള്‍ അറിഞ്ഞിരുന്നില്ല. എന്‍ഡവര്‍ കാര്‍ ചവറയിലെത്തിയപ്പോള്‍ കേടായതിനാല്‍ ഒരു ലോറിയിലാണ്‌ തിരുവനന്തപുരത്ത്‌ എത്തിയത്‌. പിറ്റെ ദിവസം രാവിലെയാണ്‌ പോള്‍ മരിച്ച വിവരം അറിഞ്ഞതെന്നും ഓംപ്രകാശ്‌ പൊലീസിനോട്‌ പറഞ്ഞു.

പോള്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞ ആഗസ്റ്റ്‌ 22ന്‌ രാവിലെ തന്നെ തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്ക്‌ പോയി. അവിടെ നിന്ന്‌ തിരുനെല്‍വേലിയിലേക്കും തുടര്‍ന്ന്‌ ഉത്തരേന്ത്യയിലേക്കും കടന്നു. കൈയിലുണ്ടായ പണം തീര്‍ന്നതോടെയാണ്‌ നാഗര്‍കോവിലിലേക്ക്‌ തിരിച്ചെത്തിയത്‌. പൊലീസ്‌ പിടിയ്‌ക്കുമെന്ന്‌ ഉറപ്പായതോടെയാണ്‌ കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞതായി അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+