മെക്സിക്കോയില്‍ പുരോഹിതന്‍ വിമാനം റാഞ്ചി

വിമാനം പിന്നീട് മെക്‌സികോ സിറ്റി വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനം യാത്രതിരിക്കുന്നതിന് മുന്പ് സംശയാസ്പദമായി കണ്ട ഒന്‍പത് പേരെ കമാന്‍ഡോകള്‍ പിടികൂടിയിരുന്നു. എന്നാല്‍ ജോസ് മാര്‍ ഫ്‌ളോര്‍സ് (44) എന്ന ബൊളീവിയന്‍ പുരോഹിതതാണ് വിമാനം റാഞ്ചിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
9-9-9എന്ന ദിവസത്തെ സാത്താന്റെ നമ്പരായ 666 തിരിച്ചിട്ടതാണെന്നതിനാലാണ് താന്‍ വിമാനം റാഞ്ചിയതെന്ന് ഇയാള്‍ പറഞ്ഞതായി മെക്‌സികോയുടെ സുരക്ഷാ മന്ത്രി ജനറോ ഗ്രേസ്യ ലൂണ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
വിമാനം റാഞ്ചാനായി വ്യാജ ബോംബാണ് ഉപയോഗിച്ചതെന്നും വിമാനം മെക്‌സികോ നഗരത്തിനു ചുറ്റും ഏഴുവട്ടം പറപ്പിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മെക്‌സികോയില്‍ പുരോഹിതനായി പ്രവര്‍ത്തിക്കുന്ന ജോസ് മാര്‍ ഫ്‌ളോര്‍സിനൊപ്പം എട്ടു പേരെക്കൂടി പിടികൂടിയിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചതായി മന്ത്രി അറിയിച്ചു.
പരിശോധനയില്‍ വിമാനത്തില്‍ ബോംബുകളോ സ്‌ഫോടകവസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications