കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മാസത്തില്‍ 45 മാനഭംഗങ്ങള്‍

  • By Staff
Google Oneindia Malayalam News

Rape
കണ്ണൂര്‍: കേരളത്തില്‍ ഒരു മാസം ശരാശരി 45 സ്‌ത്രീകള്‍ മാനഭംഗത്തിനിരകളാവുന്നുണ്ടെന്ന്‌ പൊലീസ്‌ റിപ്പോര്‍ട്ട്‌. ഇതില്‍ 21ശതമാനം പേരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ കണക്കുകളില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്‌. പലസ്റ്റേഷനുകളിലും ഒരു ദിവസം ഒന്നിലേറെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടത്രേ.

തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലാണ്‌ ഇത്തരം കേസുകള്‍ കൂടുതലും രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്‌. ഇതിന്‌ പുറമെ വനിതാ കമ്മീഷനില്‍ നേരിട്ട്‌ ലഭിക്കുന്നതും പരാതിപ്പെടാത്തതുമായ കേസുകള്‍ കൂടി കൂട്ടിയാല്‍ പൊലീസ്‌ കണക്കിലുള്ളതിലും എത്രയോ ഇരട്ടി സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ കണക്കാക്കേണ്ടിവരും.

പൊലീസിന്റെ കണക്കുകള്‍ പ്രകാരം 2008ല്‍ 548 സ്‌ത്രീകളാണ്‌ മാനഭംഗത്തിന്‌ ഇരകളായത്‌. 2009 മെയ്‌ വരെ 225 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ നാലുമാസത്തിനിടെ തിരുവനന്തപുരത്ത്‌ 30ഉം, കൊല്ലത്ത്‌ 20ഉം, പാലക്കാട്ട്‌ 23ഉം, കോഴിക്കോട്ട്‌ 22ഉം, കണ്ണൂരില്‍ 18ഉം പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

ഇതില്‍ മിക്കവയിലും ഇരകളാക്കപ്പെട്ടവരില്‍ 9ശതമാനവും 15വയസ്സിന്‌ താഴെയുള്ളവരാണ്‌. ഇവരില്‍ 50ശതമാനം പേര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ്‌. കുറ്റവാളികളാവട്ടെ മിക്കവാറും കുടുംബാംഗങ്ങളോ അയല്‍ക്കാരോ ആണ്‌. പ്രതിചേര്‍ക്കപ്പെട്ടവരില്‍ 10ശതമാനം പേര്‍ ബന്ധുക്കളും, 35ശതമാനം പേര്‍ അയല്‍ക്കാരുമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X