യുപി വിഷമദ്യദുരന്തം: മരണം 15

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്‌ച ദിയോബന്ദിലെ ഖസൗലിയിലാണു സംസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്.
സംഭവത്തെത്തുടര്‍ന്നു പ്രദേശത്തെ നാലു മദ്യഷാപ്പുകള്‍ അടച്ചു സീല്‍ ചെയ്‌തു. ഇവിടെ നിന്നുള്ള മദ്യ സാമ്പിളുകള്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ഖസൗലി പൊലീസ് സ്‌റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്‌ഥരെയും ദിയോബന്ദ് പൊലീസ് സ്‌റ്റേഷനിലെ ഒരു ഇന്‍സ്‌പെക്‌ടറെയും കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയതിന് സസ്‌പെന്റ് ചെയ്‌തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications