• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജഹന്‍മോഹനെ മുഖ്യമന്ത്രിയാക്കില്ല: ഹൈക്കമാന്റ്

  • By Staff

ദില്ലി: അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ട്.

ജഗന്‍ മോഹന് ഉപമുഖ്യമന്ത്രിസ്ഥാനം, കേന്ദ്രമന്ത്രി, പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റിയില്‍ ഉയര്‍ന്ന ഭാരവാഹിത്വം എന്നിവയിലേതെങ്കിലും നല്‍കാം എന്ന മൂന്ന് ഉപാധികളാണ് തര്‍ക്കപരിഹാരത്തിനായി ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് ജഗന്‍മോഹന്‍ വിഭാഗം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

മുഖ്യമന്ത്രിപദം തത്കാലം ആവശ്യപ്പെടരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജഗന്‍മോഹന്‍ റെഡ്ഢിയോട് ആവശ്യപ്പെട്ടു. ജഗന്‍മോഹന്റെ താത്പര്യം സംരക്ഷിക്കുന്ന സംവിധാനം ഉണ്ടാക്കാമെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്.

ജഗന്‍മോഹനുവേണ്ടി സമ്മര്‍ദംചെലുത്താന്‍ ദില്ലിയില്‍ എത്തിയ കെ.വി.പി. രാമചന്ദ്രറാവുവിനെയും തങ്ങളുടെ നിര്‍ദേശം ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ആന്ധ്രയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ജഗന്‍മോഹനെ അനുകൂലിക്കുന്ന ഭൂരിപക്ഷം എം.എല്‍.എ.മാരുടെ വികാരം തങ്ങള്‍ കണക്കിലെടുക്കുമെന്ന് ഹൈക്കമാന്‍ഡ് റാവുവിന് ഉറപ്പുനല്‍കി. അതേസമയം ജഗന്‍മോഹനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അതിനായി അല്പകാലം കാത്തിരിക്കണമെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more