നളിനി എംസിഎ പൂര്‍ത്തിയാക്കുന്നു

നളിനി എംസിഎ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് മറ്റു രണ്ടുപേരും രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലാണ് മൂവരും എം.സി.എക്ക് രജിസ്റ്റര്‍ ചെയ്തത്.
നളിനിയുടെ ഇന്റേണല്‍ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയായെന്നും അവര്‍ക്ക് ഉടനെ ബിരുദം ലഭിക്കുമെന്നും ഇഗ്നൊ റീജിയണല്‍ ഡയറക്ടര്‍ ഡോ. കെ. പനീര്‍ശെല്‍വം പറഞ്ഞു.
നളിനി ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം നേടുമെന്നും അദ്ദേഹം അറിയിച്ചു. എംസിഎ ബിരുദം ലഭിക്കുന്ന ആദ്യ തടവുകാരി കൂടിയായിരിക്കും നളിനി.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നളിനി ബിരുദധാരിയായിരുന്നു. നളിനിക്ക് ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീടത് ജീവപര്യന്തമാക്കി കുറച്ചിരുന്നു.












Click it and Unblock the Notifications