Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിമാ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി

Mayawati
ദില്ലി: ഉത്തര്‍പ്രദേശിലെ വിവാദമായ പ്രതിമാനിര്‍മാണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ലക്‌നൗവിലെ ഏഴ് സ്ഥലങ്ങളിലെ പ്രതിമാ നിര്‍മാണ പ്രവര്‍ത്തികള്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്കുള്ളില്‍ നിര്‍ത്തിവെക്കണമെന്ന് ജസ്റ്റിസ് ബി.എന്‍ അഗര്‍വാള്‍, അഫ്ദബ് ആലം എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.

പൊതുഖജനാവില്‍നിന്ന് പണം ചെലവഴിച്ച് ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മായാവതി, കന്‍ഷിറാം, ബി.ആര്‍. അംബേദ്കര്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആന എന്നിവയുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ 1200 കോടിയോളം രൂപ മായാവതി പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

സ്വന്തം പ്രതിമയും ആന ചിഹ്നവും സ്ഥാപിക്കാനായി 1258 കോടി ചെലവിട്ടുവെന്നാണ് ആരോപണം. ലക്‌നൗവിന്റെ 15കിലോമീറ്റര്‍ ചുറ്റളവില്‍ 60 ആനപ്രതിമകള്‍ സ്ഥാപിക്കാന്‍ 52.2 കോടിരൂപ ചെലവിട്ടിരുന്നു.

പൊതുജീവിതത്തില്‍ സജീവമായി നിലനില്‍ക്കുന്നവരുടെയോ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരുടെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പുകമ്മീഷന്റെ നിര്‍ദേശം നിലവിലിരിക്കെയാണ് മായാവതി സ്വന്തം പ്രതിമയും പണിയാന്‍ തുനിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+