കോപ്‌റ്റര്‍ ദുരന്തം: പൈലറ്റിനെതിരെ റിപ്പോര്‍ട്ട്
ഹൈദരാബാദ്: മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററിന്റെ പൈലറ്റിന് മോശം ട്രാക്ക് റെക്കോഡെന്ന് സൂചന. കോപ്‌റ്റര്‍ ദുരന്തത്തിന് അധികൃതരുടെ അനാസ്ഥയും കാരണമായിരുന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശം പ്രകടനത്തിന്റെ പേരില്‍ ഒട്ടേറെ തവണ താക്കീത് ലഭിച്ച പൈലറ്റ് എസ്‌കെ ഭാട്ടിയയെ നിയോഗിച്ചതാണോ അപകടത്തിന് വഴിതെളിച്ചതെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
ഫ്‌ളൈറ്റ് മാന്വല്‍ ലംഘിച്ചതിനും മോശം പ്രകടനത്തിനും പലതവണ മെമ്മോ ലഭിച്ചിട്ടുള്ള ആളാണ് എസ്‌കെ ഭാട്ടിയ. ദലൈ ലാമ സഞ്ചരിച്ചിരുന്ന കോപ്‌റ്റര്‍ തകരാറ് പരിഗണിക്കാതെ തുടര്‍ന്നു പറത്തിയ ചരിത്രം ഭാട്ടിയയ്‌ക്കുണ്ട്.
അതി വിശിഷ്‌ട വ്യക്തികളുമായി പോകവേ, പൈലറ്റിന്റെ ചേഷ്‌ടകള്‍ യാത്രക്കാരെ പരിഭ്രമിപ്പിച്ചതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശപ്രകാരം ആന്ധ്ര ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഭാട്ടിയയോട് വിശദീകരണം ചോദിച്ചിരുന്നു. ഔദ്യോഗികരംഗത്ത് മോശം പ്രകടനം തുടര്‍ന്നിട്ടും വൈഎസ്‌ആറിന്‍റെ സ്ഥിരം വൈമാനികനായിരുന്ന ഭാട്ടിയ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് സര്‍വീസില്‍ തുടര്‍ന്നതെന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications