കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഥാരി കൂട്ടക്കൊല: കോലിക്ക്‌ മാത്രം വധശിക്ഷ

  • By Staff
Google Oneindia Malayalam News

 Surinder Kohli And Moninder Singh Pandher
അലഹബാദ്‌: രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതകപരമ്പരക്കേസില്‍ വ്യവസായി മൊനീന്ദര്‍ സിങ്‌ പാന്ഥറിനെ (55) വെറുതെ വിട്ടു. എന്നാല്‍ കേസിലെ പ്രധാനപ്രതിയും മൊനീന്ദറിന്റെ സഹായിയുമായിരുന്ന സുരേന്ദ്ര കോലിയുടെ (38) വധശിക്ഷ കോടതി ശരിവച്ചു. അലഹബാദ്‌ ഹൈക്കോടതിയാണ്‌ കേസില്‍ വിധി പ്രഖ്യാപിച്ചത്‌. മൊനീന്ദറിനെതിരെ തെളിവില്ലെന്ന കാരണത്താലാണ്‌ കോടതി വെറുതെ വിട്ടത്‌. നേരത്തെ മൊനീന്ദറിനും സുരേന്ദ്ര കോലിക്കും സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.

മൊനീന്ദറിന്റെ വീട്ടുജോലിക്കാരിയായിരുന്ന റിമ്പ ഹല്‍ദറെ (14) കൊലപ്പെടുത്തിയ കേസിലാണ്‌ വിധി. റിമ്പയെ തട്ടിക്കൊണ്‌ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. ഇതുള്‍പ്പെടെ 19 കൊലക്കേസുകളാണ്‌ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്‌.
കുറ്റകൃത്യത്തെക്കുറിച്ച്‌ പശ്‌ചാത്താപമില്ലാത്ത കോലിക്കു ജീവിക്കാനുള്ള അവകാശമില്ലെന്നും ശവഭോഗ, ശിശുഭോഗ മനോവൈകൃതങ്ങള്‍ക്ക്‌ അടിമയായ കോലി മാനസാന്തരപ്പെടാന്‍ സാധ്യതയില്ലെന്നും സിബിഐ അഭിഭാഷകന്‍ വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പാന്ഥര്‍ കുറ്റക്കാരനല്ലെന്നായിരുന്നു സിബിഐ സ്വീകരിച്ച നിലപാട്‌.

എന്നാല്‍ കുറ്റകൃത്യം നടന്നപ്പോള്‍ മൊനീന്ദര്‍ സിങ്‌ പാന്ഥര്‍ വിദേശത്ത്‌ ആയിരുന്നുവെന്ന സിബിഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ സിബിഐ പ്രത്യേക കോടതി ജഡ്‌ജി രാമ ജെയിന്‍ മുമ്പ്‌ അഭിപ്രായപ്പെട്ടിരുന്നു.

2006 ഡിസംബര്‍ 29ന്‌ നോയിഡ സെക്‌ടര്‍ 31 പാന്ഥര്‍ അഞ്ച്‌ ഡി ബംഗ്ലാവിന്റെ പുറകു വശത്തു നിന്ന്‌ 15 തലയോട്ടികളും എല്ലുകളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയതോടെയാണ്‌ കൊലപാതകപരമ്പരക്കേസിന്‌ തുമ്പുണ്ടായത്‌. നാലു യുവതികളുടെ മൃതദേഹങ്ങളും ഇവിടെ നിന്ന്‌ ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X