കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി രംഗത്ത്‌ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍

  • By Staff
Google Oneindia Malayalam News

Neela Gangadharan
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഐടി മേഖലയില്‍ രണ്ടുലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന്‌ ചീഫ്‌ സെക്രട്ടറി നീലാ ഗംഗാധരന്‍.

സിഐഐയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ 200 ഗ്രാമീണ ഐടി പാര്‍ക്കുകള്‍ വരുന്നതോടെ ഐടി അനുബന്ധ തൊഴില്‍ മേഖലയില്‍ അവസരങ്ങളുണ്ടാകം.

രണ്ടായിരം കോടിയുടെ നിക്ഷേപങ്ങള്‍ക്കാണ്‌ സംസ്ഥാനത്ത്‌ അവസരമൊരുങ്ങിയിരിക്കുന്നത്‌. കോഴിക്കോട്ട്‌ സ്ഥാപിക്കുന്ന സൈബര്‍ പാര്‍ക്ക്‌ ഐടി വികസനത്തിന്റെ മുഖ്യ കേന്ദ്രമാകും.നിക്ഷേപകരെ ബോധവല്‍ക്കരിക്കുന്നതുവഴി ഐടി രംഗത്തെ കേരളത്തിന്റെ സാധ്യതകള്‍ വിശാലമാകും- അവര്‍ പറഞ്ഞു.

കേന്ദ്രശരാശരിയേക്കാള്‍ രണ്ടരമടങ്ങു മുതല്‍ മൂന്നു മടങ്ങുവരെ അധിക വളര്‍ച്ചയാണ്‌ കേരളത്തിന്റെ ഐടി രംഗത്തുണ്ടായതെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ഐടി സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍ പറഞ്ഞു.

ഇ ഗവേര്‍ണന്‍സ്‌ പദ്ധതികള്‍ക്കായി മൂവായിരം കോടിയോളം രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരള സര്‍ക്കാറിന്റെ ഐസിടി അക്കാദമി വഴി കോളെജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X