ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

പുതിയ ഭരണസമിതി ഞായറാഴ്‌ച യോഗം ചേര്‍ന്ന് സമരം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സംഘടനയുടെ സെന്‍ട്രല്‍ കമ്മിറ്റിക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കെജിഎംസിടിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പേവാര്‍ഡ് പ്രവേശനം വെള്ളിയാഴ്‌ച മുതല്‍ പുനരാരംഭിച്ചില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷം ഡോക്ടര്‍മാരും സമരത്തിനെതിരാണെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ മന്ത്രിയുടെ മുന്നറിയിപ്പിനെ അവഗണിച്ച ഡോക്ടര്‍മാര്‍ പേവാര്‍ഡുകള്‍ തുറക്കാന്‍ ഇത് വരെ തയാറായിരുന്നില്ല. സമരം മൂലം മെഡിക്കല്‍ കോളജുകളിലെ മൂന്നു മാസമായി അടഞ്ഞു കിടക്കുന്ന പേ വാര്‍ഡുകള്‍ തുറക്കാനോ രോഗികളെ പ്രവേശിപ്പിക്കാനോ ഡോക്‌ടര്‍മാര്‍ തയ്യാറായില്ല. ഇത് മൂലം രോഗികള്‍ ഏറെ ദുരിതം അനുഭവിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഡോക്ടര്‍മാരുടെ ശംബള വ്യവസ്ഥകള്‍ പരിഷ്‌ക്കരിയ്‌ക്കുകയും സ്വകാര്യപ്രക്ടീസ് നിരോധിയ്‌ക്കാനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ശംബള പരിഷ്‌ക്കരണത്തില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ സമരം തുടരുകയായിരുന്നു.












Click it and Unblock the Notifications