Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല സുരയ്യയുടെ ഭൗതിക വസ്‌തുക്കള്‍ അക്കാദമിക്ക്‌

Kamala Surayya
കൊച്ചി: അന്തരിച്ച സാഹിത്യകാരി കമല സുരയ്യയുടെ ഭൗതിക വസ്‌തുക്കള്‍ സാഹിത്യ അക്കാദമിക്കു കൈമാറി.

എറണാകുളം റോയല്‍ മാന്‍ഷന്‍ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ കമലയുടെ മകന്‍ എം ഡി നാലപ്പാട്ടില്‍ നിന്നും അക്കാദമി അധ്യക്ഷന്‍ എം മുകുന്ദന്‍ ഭൗതിക വസ്‌തക്കള്‍ ഏറ്റുവാങ്ങി.

അയ്യന്തോളിലെ അപ്പന്‍ തമ്പുരാന്‍ സ്‌മാരകത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത്‌ താല്‍കാലിമായി ഈ വസ്‌തുക്കള്‍ സൂക്ഷിക്കുമെന്ന്‌ മുകുന്ദന്‍ അറിയിച്ചു.

പിന്നീട്‌ ഈ സ്ഥലത്തോട്‌ ചേര്‍ന്ന്‌ പണിയുന്ന സ്‌മൃതി മന്ദിരത്തിലേക്ക്‌ ഇവ മാറ്റും. എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള ഒട്ടേറെ പുരസ്‌കാരങ്ങലും എഴുത്തുമേശ, സോഫകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകളും അക്കാദമിക്ക്‌ കൈമാറിയ വസ്‌തുക്കളിലുണ്ട്‌.

സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, എറണാകുളം ജില്ലാ കളക്ടര്‍ ഡോക്ടര്‍ എം ബീന, ലളിതകലാ അക്കാദമി അധ്യക്ഷന്‍ സി എന്‍ കരുണാകരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

2007 ജനവരിയിലാണ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി കടവന്ത്രയിലെ ഈ ഫ്‌ളാറ്റുപേക്ഷിച്ച്‌ പുണെയിലേക്ക്‌ പോയത്. 1997-ലാണ്‌ കമല കടവന്ത്രയിലെ ഫ്‌ളാറ്റില്‍ താമസത്തിനെത്തുന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+