ഗുണ്ടാത്തലവന് ആയിസജി പിടിയില്‍
കൂത്താട്ടുകുളം: ഇടുക്കി, കോട്ടയം ജില്ലകളിലായി ഒട്ടേറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് ആയി സജിയും കൂട്ടാളികളും പിടിയില്‍. രണ്ടാഴ്ചയായി സജിയെ പിടികൂടാന്‍ പൊലീസ് ശ്രമം നടത്തിവരികയായിരുന്നു.
അരയ്ക്കു താഴെ തളര്‍ന്ന സജി പൊലീസിനെ വെട്ടിച്ചുകഴിയുകയായിരുന്നു. ആയി സജിയുടെ കൂട്ടാളികളായ വീരപ്പന് ബിനോയ്, ധനീഷ് എന്നിവരെ തൊടുപുഴയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ പാലായ്ക്കു സമീപം കൊല്ലപ്പള്ളിയിലെ പമ്പില്‍ പെട്രോള്‍ നിറയ്ക്കാനെത്തിയ സജിയെ പമ്പ് ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ഇവര്‍ നല്കിയ വിവരമനുസരിച്ച് വന്‍ പൊലീസ് സംഘം സജി സഞ്ചരിച്ചിരുന്ന ഷെവര്‍ലെ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. കൂട്ടാളികളായ രണ്ടു പേരെ ഉച്ചയോടെ തൊടുപുഴയ്ക്കു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് സജിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
തുടര്‍ന്നു സജിയുടെ കാര്‍ കണ്ടെത്തിയ പൊലീസ് കൂത്താട്ടുകുളത്തിനു സമീപം പുതുവേലിയില്‍ വച്ചു പിടികൂടുകയായിരുന്നു. സജിക്കു പുറമേ കാറിലുണ്ടായിരുന്നവരില്‍ നിധിന് എന്നയാളെ മാത്രമേ പൊലീസിനു പിടികൂടാന്‍ കഴിഞ്ഞുള്ളൂ. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. അരയ്ക്കു താഴേയ്ക്കു തളര്‍ന്ന സജിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല.
ഗൂണ്ടാ നിയമ പ്രകാരം നൂറിലധികം കേസുകളാണു സജിയുടെ പേരിലുള്ളത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍വച്ച് പോലീസിന് നേര്‍ക്ക് വെടിവച്ചിട്ട് കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് സജിയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. അന്നത്തെ കേസില്‍ ജയില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലായിരുന്നു സജിയുടെ സഞ്ചാരം.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications