അമേരിക്കയില്‍ 40ദശലക്ഷം പേര്‍ പട്ടിണിയില്‍
വാഷിങ്‌ടണ്‍: ലോകശക്തിയായ അമേരിക്കയില്‍ 40ദശലക്ഷത്തോളം ജനങ്ങള്‍ പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട്.
ലോകത്തെയാകെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യമാണ് അമേരിക്കയിലെ ദാരിദ്ര്യത്തിന്റെ ശക്തി കൂട്ടിയത്. ഔദ്യോഗിക കണക്ക് പ്രകാരം 2008ല്‍ രാജ്യത്ത് 13.2ശതമാനം ദരിദ്രരാണ് ഉണ്ടായിരുന്നത്.
2007ല്‍ ഇത് 12.5ശതമാനമായിരുന്നു. സെന്‍സസ് രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2004ന് ശേഷം അമേരിക്കയില്‍ ആദ്യമായാണ് ദരിദ്ര വിഭാഗങ്ങളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന രേഖപ്പെടുത്തുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയിലുള്ള ഏറ്റവും കടുത്ത തൊഴിലില്ലായ്‌മയും അമേരിക്കയില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്‌ച സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കു പ്രകാരം ഇപ്പോള്‍ രാജ്യത്ത് 9.7ശതമാനം പേരാണ് തൊഴിലില്ലാതെ വലയുന്നത്.
ജര്‍മ്മനി, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങള്‍ വിജയകരമായി മാന്ദ്യത്തില്‍ നിന്നും കരകയറിയിട്ടും അമേരിക്കയുടെ നിലവലിയ മാറ്റമൊന്നുമില്ലാതെതുടരുകയാണ്. ഇവിടെ അനുദിനം ഒട്ടേറെ സാമ്പത്തിക സ്ഥാപനങ്ങളാണ് പ്രതിസന്ധിമൂലം തകരുന്നത്.












Click it and Unblock the Notifications