താലിബാന്‍ വക്താവ് മുസ്ലീം ഖാന്‍ പിടിയിലായി

താലിബാന്റെ പ്രധാന വക്താവാണ് പിടിയിലായ ഖാന്‍. മുന്‍ വക്താവ് മൗലവി ഒമര്‍ പാക് സൈന്യത്തിന്റെ പിടിയിലായ ശേഷമാണ് ഖാന്‍ ചുമതലയേറ്റത്. മുസ്‌ലിം ഖാനൊപ്പം നാലു മുതിര്‍ന്ന താലിബാന്‍ നേതാക്കളും പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൈനിക നടപടിക്കിടെയാണ് ഇയാള്‍ പിടിയിലായത്. മുസ്‌ലിം ഖാനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാക് സര്‍ക്കാര്‍ ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനിലെ തീവ്രവാദി ശൃംഗലകളുടെ നിയന്ത്രണത്തില്‍ തെഹ്‌റിക് ഇ താലിബാന്‍ പാകിസ്താന്‍ എന്ന സംഘടനയുടെ നേതാവായ മുസ്‌ലിം ഖാന്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്.












Click it and Unblock the Notifications